ചിമ്പാന്‍സിയില്‍ നിന്ന് വേട്ടക്കാരനിലേക്ക്, എച്ച്ഐവി മനുഷ്യരിലെത്തിയ വഴി ‌| World AIDS Day

എയ്ഡ്സിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളും പ്രചാരണങ്ങളും ഇന്നും നിലനിൽക്കുന്നു.
World AIDS Day
World AIDS DayPexels
Updated on
2 min read

രീരത്തിലെ രോ​ഗപ്രതിരോധ ശേഷിയെ സാവധാനത്തില്‍ കാർന്നുതിന്നുന്ന ഒരു വൈറസ് ആണ് എച്ച്ഐവി (Human Immuno deficiency Virus). ആ വൈറസ് മൂലം പ്രതിരോധശേഷി നശിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome). 1920കളില്‍ പശ്ചിമ ആഫിക്കയിൽ ചിമ്പാന്‍സിയെ വേട്ടയാടുന്നതിനിടെ വേട്ടക്കരന്‍റെ തുറന്ന മുറിവിലൂടെ ചിമ്പാന്‍സിയുടെ രക്തം പ്രവേശിക്കുകയും രക്തത്തിലൂടെ എച്ച്ഐവി വൈറസ് വേട്ടക്കാരനിലേക്കും പിന്നീട് മനുഷ്യരില്‍ വ്യാപിച്ചതാകാമെന്നുമാണ് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വൈറസ് മനുഷ്യരിലാണ് മാരകമാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമായ CD4 കോശങ്ങൾ ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ ഉണ്ടാകും. എന്നാല്‍ എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയും ചെയ്യും.

1981 ലാണ് ലോകത്ത് ആദ്യമായി എച്ച്ഐവി കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ സ്വവർഗാനുരാഗികളായ അഞ്ച് പുരുഷന്മാരിലായിരുന്നു ഗുരുതരമായ രോഗപ്രതിരോധ കുറവ് കണ്ടെത്തിയത്. നിലവിൽ ലോകത്ത് ഏതാണ്ട് 41 ദശലക്ഷം ആളുകൾ എയ്ഡ്സ് ബാധിതരാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്.

എയ്ഡ്സിനെ കുറിച്ചുള്ള ശരിയായ അവബോധം നൽകുന്നതിനും മെച്ചപ്പെട്ട പരിചരണം സാധ്യമാക്കുന്നതിനുമാണ് എല്ലാ വർഷവും ഡിസംബർ ഒന്നിന് എയ്ഡ്സ് ദിനം ആചരിക്കുന്നത്. 'തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക'- എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിനത്തിന്‍റെ പ്രമേയം. 2030-തോടെ എയ്ഡ്സ് രോഗത്തെ ലോകത്ത് നിന്നും തുടച്ചു നീക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

അതേസമയം, എയ്ഡ്സിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളും പ്രചാരണങ്ങളും ഇന്നും നിലനിൽക്കുന്നു.

എച്ച്ഐവിയും എയ്ഡ്സും ഒന്നാണ്

അല്ല, എച്ച്ഐവി വൈറസ് അഥവാ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് എന്നത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുകയും ദുർബലമാക്കുകയും ഗുരുതരമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ എച്ച്ഐവി ചികിത്സിക്കാതെ ദീര്‍ഘനാള്‍ അവഗണിക്കുമ്പോള്‍ സംഭവിക്കുന്ന അവസാന ഘട്ടമാണ് എയ്ഡ്സ് (അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം). ദുർബലമായ രോഗപ്രതിരോധ സംവിധാനവും തുടർച്ചയായ ജീവൻ അപകടപ്പെടുത്തുന്ന അണുബാധകളുടെ സാന്നിധ്യവുമാണ് രോഗലക്ഷണങ്ങള്‍.

എച്ച്ഐവി പോസിറ്റീവ് ആയ ഒരാള്‍ എയ്ഡ്സ് ബാധിതരാകണമെന്ന് നിര്‍ബന്ധമില്ല. മികച്ച ചികിത്സയിലൂടെ ഇവ കൈകാര്യം ചെയ്യാവുന്നതാണ്.

എച്ച്ഐവി പോസ്റ്റീവ് ആയാല്‍ മരണം ഉറപ്പ് !

ഈ കാഴ്ചപ്പാട് തികച്ചും അശാസ്ത്രീയമാണ്. മെഡിക്കല്‍ രംഗം പുരോഗമിച്ചതോടെ എച്ച്ഐവി ചികിത്സയിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ആന്റി റിട്രോവൈറൽ തെറാപ്പിയിലൂടെ എച്ച്ഐവി നെഗറ്റീവ് സമപ്രായക്കാരെപ്പോലെ സുഖമമായ ജീവിതം നയിക്കാന്‍ എച്ച്ഐവി പോസ്റ്റീവ് ആയവര്‍ക്കും സാധിക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവ പോലെ എച്ച്ഐവി ഇപ്പോൾ ഒരു വിട്ടുമാറാത്ത ദീർഘകാല ആരോഗ്യ അവസ്ഥയായി കൈകാര്യം ചെയ്യപ്പെടുന്നു.

World AIDS Day
വിറ്റാമിനുകളുടെ കുറവ് മധുരക്കൊതി ഉണ്ടാക്കാം

എയ്‌ഡ്സ് പകരുന്ന മാർഗങ്ങൾ

എയ്ഡ്സ് രോഗികളെ തൊടുന്നതോ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതോ ആലിംഗനം ചെയ്യുന്നതു കൊണ്ടോ രോഗം പകരില്ല. മറിച്ച്, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയോ, രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴിയോ, ലഹരിമരുന്ന് കുത്തിവെപ്പിലൂടെയോ, എച്ച്ഐവി ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം.

World AIDS Day
കുട്ടികളിൽ നാഡീ വൈകല്യങ്ങൾക്ക് പിന്നിലെ അപൂർവ ജീൻ മ്യൂട്ടേഷൻ കണ്ടെത്തി ​ഗവേഷകർ; മെഡിക്കൽ രം​ഗത്തെ പുത്തൻ ചുവടുവെപ്പ്

എയ്‌ഡ്സിന്റെ ലക്ഷണങ്ങൾ

മറ്റ് പല രോഗലക്ഷണങ്ങളുമായി എയ്ഡ്സ് രോഗലക്ഷണത്തിന് സാമ്യമുണ്ട്. തുടക്കത്തിൽ എച്ച്ഐവി ബാധിതരില്‍ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിക്കണമെന്നില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.

കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു.

Summary

World AIDS Day: History, Myth vs Fact, Difference between HIV and AIDS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com