ചുമച്ചാല്‍ പകരുമോ? കൊതുകു കടിച്ചാല്‍?; എയ്ഡ്‌സിനെക്കുറിച്ചുള്ള 12 മിത്തുകള്‍

1988 മുതൽ ഡിസംബർ ഒന്ന് ലോക എയ്‌ഡ്‌സ് ദിനമായി ആചരിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ന്ന് ഡിസംബർ ഒന്ന്, ലോക എയ്‌ഡ്‌സ് ദിനം. എച്ച്ഐവി ​രോ​ഗബാധികരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ലോകമെമ്പാടും ഈ ദിവസം എയ്‌ഡ്‌സ് ദിനമായി ആചരിക്കുന്നത്. 1988 മുതൽ ഡിസംബർ ഒന്ന് ലോക  എയ്‌ഡ്‌സ്  ദിനമായി  ആചരിക്കുന്നു.  എന്നാൽ കാലം എത്ര കഴിഞ്ഞാലും നമ്മുടെ സമൂഹത്തിൽ എച്ച്ഐവി രോ​ഗത്തെ കുറിച്ചുള്ള നിരവധി തെറ്റുധാരണകൾ ഇപ്പോഴും നിലനിൽക്കുന്നു.

എച്ച്‌ഐവിയെ കുറിച്ച് നിലനിൽക്കുന്ന തെറ്റുദ്ധാരണകൾ

1- എച്ച്‌ഐവി രോ​ഗി ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും രോ​ഗം മറ്റുള്ളവരിലേക്ക് പകരുന്നു. എന്നാൽ മനസിലാക്കേണ്ടത്, എച്ച്‌ഐവി ഒരിക്കലും സ്പർശനത്തിലൂടെയും ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോളോ ഉണ്ടാകുന്ന ഉമ്മുനീരിലുടെയോ രോ​ഗം പകരില്ല. ശരീരത്തിൽ വ്രണങ്ങളോ മുറിവുകളോ ഉണ്ടെങ്കിൽ മാത്രമേ വൈറസ് പകരൂ

2-എച്ച്‌ഐവി രോ​ഗികൾ അധികം നാളുകൾ ജീവിക്കില്ല എന്നത് തെറ്റുദ്ധാരണയാണ്. വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകളുടെ സഹായത്തോടെ എച്ച്ഐവി ബാധിതർക്ക് ദീർഘകാലം ജീവിക്കാൻ കഴിയും.

3-എച്ച്‌ഐവി പോസിറ്റീവായ സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികളും എച്ച്‌ഐവി പോസിറ്റീവായിരിക്കുമെന്ന പ്രചാരണവും തെറ്റാണ്.  ആന്റി റിട്രോവൈറൽ ചികിത്സയിലൂടെയും സി-സെക്ഷനിലൂടെയും മറ്റ് മുൻകരുതൽ നടപടികളിലൂടെയും നവജാതശിശുക്കൾക്ക് വൈറസ് പകരാനുള്ള സാധ്യത രണ്ട് ശതമാനത്തിൽ താഴെയാണ്.

4- എച്ച്ഐവി ഒരു വൈറൽ രോഗമാണെന്നും ആൻറി ബാക്ടീരിയൽ അല്ലെങ്കിൽ ആൻറി ഫംഗൽ മരുന്നുകളൊന്നും പ്രയോജനപ്പെടില്ലെന്നുമാണ് നിലനിൽക്കുന്ന മറ്റൊരു പ്രചാരണം. എച്ച്‌ഐവി ബാധിതർക്ക് രോ​ഗപ്രതിരോധശേഷി കുറവായതിനാൽ മറ്റ് രോ​ഗങ്ങൾ എളുപ്പത്തിൽ പിടിക്കപ്പെടാം. അതിനാൽ ആൻറി ബാക്ടീരിയൽ അല്ലെങ്കിൽ ആൻറി ഫംഗൽ മരുന്നുകൾ ദീർഘകാലത്തേക്ക് ആവശ്യമായി വന്നേക്കാം.

5- രണ്ടോ അതിലധികമോ എച്ച്‌ഐവി ബാധിതർ അടുത്തിടപഴകിയാൽ അപകടമില്ലെന്നാണ് മറ്റൊരു പ്രചാരണം. എന്നിരുന്നാലും 
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എച്ച്ഐവിയുടെ അപകടകരമായ സ്‌ട്രെയിനുകളുടെ പരിണാമത്തിനും പകരുന്നതിനും കാരണമാകും.

6- രോ​ഗലക്ഷണങ്ങൾ ഇല്ലത്തവരിൽ എച്ച്ഐവി ഉണ്ടാവില്ലെന്നതാണ് മറ്റൊരു പ്രചാരണം. എന്നാൽ ഇത് തെറ്റുദ്ധാരണയാണ്. എച്ച്‌ഐവി രോ​ഗലക്ഷണങ്ങൾ പ്രകടമാകാൻ ചിലർക്ക് വർഷങ്ങൾ വേണ്ടി വന്നേക്കാം. ഒരു പരിശോധനയിലൂടെ മാത്രമേ രോഗനിർണയം നടത്താൻ കഴിയൂ

7- ലൈംഗിക ബന്ധത്തിന് മുമ്പ് കഴിക്കുന്ന മരുന്നുകൾ എച്ച്ഐവി പകരുന്നത് തടയുമെന്നത് തെറ്റുദ്ധാരണയാണ്. എന്നിരുന്നാലും പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്സിസ് അപകടസാധ്യത കുറയ്ക്കുന്നു. എന്നാൽ അപകടസാധ്യത പൂർണ്ണമായും ഇല്ലാതാക്കില്ല.

8- എച്ച്‌ഐവി രോഗിയുമായി ഭക്ഷണം, വെള്ളം, പാത്രങ്ങൾ എന്നിവ പങ്കിടുന്നത് രോ​ഗം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നത് തെറ്റായ പ്രചാരണമാണ്. ഭക്ഷണമോ പാത്രങ്ങളോ പങ്കിടുന്നതിലൂടെ വൈറസിന് പകരാൻ കഴിയില്ല.

9- എച്ച്‌ഐവി നെഗറ്റീവാണെന്നും എന്നാൽ രോ​ഗം വരാൻ കൂടുതൽ സാധ്യതകളുള്ള ​ഗ്രൂപ്പിൽ പെട്ടതാണെന്ന് കണ്ടെത്തിയതിനുശേഷവും സുരക്ഷിത ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നത് തെറ്റായ പ്രചരണമാണ്.  ഉയർന്ന അപകടസാധ്യതയുള്ള ചില രോഗികളിൽ ജിപി24 അസ്സേ പോലുള്ള ഒന്നിലധികം പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്, കൂടാതെ മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ ആന്റിബോഡികൾ ടെസ്റ്റ് ആവർത്തിക്കുകയും വേണം കാരണം ശരീരം ആന്റിബോഡികൾ വികസിപ്പിക്കാൻ സമയമെടുക്കും.

10- പ്രാണികളിലൂടെയും വളർത്തുമൃഗങ്ങളിലൂടെയും എച്ച്ഐവി പകരുമെന്നത് തെറ്റുദ്ധാരണയാണ്.

11- രക്തപ്പകർച്ചയിൽ എച്ച്‌ഐവി സാധ്യത വർധിപ്പിക്കുമെന്നത് ഒരു തെറ്റുദ്ധാരണയാണ്. കർശനമായ മുൻകരുതലുകളും പരിശോധനകളും കാരണം ഇപ്പോൾ അപകടസാധ്യതയില്ല.

12- ചികിത്സയിൽ കഴിയുന്ന രോ​ഗബാധിതന് വീണ്ടും രോ​ഗം ഉണ്ടാവില്ലെന്നത് ഒരു തെറ്റു​ദ്ധാരണയാണ്. ചികിത്സയ്‌ക്ക് ശേഷവും എച്ച്‌ഐവി ബാധിതനായ ഒരാൾക്ക് അണുബാധയുണ്ടാകാം. എന്നാൽ ചികിത്സകൾക്ക് വൈറസിന്റെ അളവ് നിസ്സാരമായ തലത്തിലേക്ക് കുറയ്ക്കാൻ കഴിയും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com