ലോക രക്തദാനദിനം; ആഘോഷിക്കാം 20 വർഷങ്ങൾ, ഓരോ ജീവനും വിലപ്പെട്ടത്

'ദാനത്തിന്റെ 20 വർഷം ആഘോഷിക്കുന്നു, രക്തദാതാക്കൾക്ക് നന്ദി' എന്നതാണ് ഇത്തവണത്തെ പ്രമേയം
World Blood Donor Day 2024
ഇന്ന് ലോക രക്തദാന ദിനം
Updated on
1 min read

ന്ന് ലോക രക്തദാന ദിനം. ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഈ മഹത്തായ ദൗത്യത്തിന്റെ പ്രധാന്യം ഓർമ്മിപ്പിക്കുന്നതിന് എല്ലാ വർഷവും ജൂൺ 14നാണ് ലോകമെമ്പാടും രക്തദാന ദിനം ആചരിക്കുന്നത്. ​രക്തനഷ്ടം, വിളർച്ച തുടങ്ങി കാൻസർ ചികിത്സയ്‌ക്ക് വരെ രക്തം ആവശ്യമായി വരാം. 'ദാനത്തിന്റെ 20 വർഷം ആഘോഷിക്കുന്നു, രക്തദാതാക്കൾക്ക് നന്ദി' എന്നതാണ് ഇത്തവണത്തെ പ്രമേയം.

1940-ല്‍ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ലോവർ ആണ് ആദ്യമായി രക്തപ്പകർച്ച നടത്തിയത്. രണ്ട് പട്ടികൾക്കിടയിൽ വിയജകരമായി രക്തപ്പകർച്ച നടത്താൻ കഴിഞ്ഞതാണ് ആധുനിക രക്തപ്പകർച്ച ടെക്‌നിക്കുകൾ വികസിപ്പിക്കാൻ കാരണമായത്. പിന്നീട് രക്തദാനം ആരോ​ഗ്യമേഖലയിലെ നിർണായക ഭാ​ഗമായി മാറി. രക്തദാനം രക്തം നൽകുന്നവനും രക്തം സ്വീകരിക്കുന്നവനും ഇരട്ടി ​ഗുണം നൽകുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രക്തം ​ദാനം ചെയ്യുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ

* രക്തദാനം ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നു. ആരോ​ഗ്യകരമായ രക്തപ്രവാഹം നിലനിർത്താൻ സഹായിക്കുന്നതിലൂടെ ഹൃദയത്തിന് ആയാസമുണ്ടാകില്ല. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

* രക്തത്തിൽ അമിതമായി ഇരുമ്പിന്റെ അംശം ഉണ്ടാകുന്നത് ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഹൃദയം, കരൾ പോലുള്ള പ്രധാന അവയവങ്ങൾ പ്രവർത്തനത്തെ ബാധിക്കും. എന്നാൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്നത് രക്തത്തിലെ അധിക ഇരുമ്പിന്റെ അംശം കുറയ്ക്കാൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു.

World Blood Donor Day 2024
'മഴക്കാലമല്ലേ... ഇനി തുമ്മലും ചീറ്റലും തുടങ്ങും'; വൈറൽ പനിയാണെന്ന് തെറ്റിദ്ധരിക്കരുത്, സൂക്ഷിക്കാം സീസണൽ അലർജിയെ

* രക്തദാനത്തിന് പിന്നാലെ രക്തനഷ്ടം നികത്താൻ ശരീരം പ്രവർത്തിക്കുന്നു. ഇത് പുതിയ രക്തകോശങ്ങളുടെ ഉൽപാദനത്തിന് സഹായിക്കുകയും ശരീരത്തിൻ്റെ ശേഷി വർധിപ്പിക്കുകയും ചെയ്യും.

* രക്തം ദാനം ചെയ്യുന്നതിന് മുൻപ് പൾസ്, രക്തസമ്മർദ്ദം, ഹീമോ​ഗ്ലോബിന്റെ അളവ് ഉൾപ്പെടെയുള്ള അടിസ്ഥാന ആരോ​ഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. ഇത് നമ്മുടെ ശരീരത്തെ കുറിച്ച് കൂടുതൽ ബോധമുള്ളവരാക്കാൻ സഹായിക്കും.

* മാനസിക സന്തോഷം- നമ്മൾ ദാനം ചെയ്യുന്ന രക്തം മറ്റൊരാളുടെ ജീവൻ രക്ഷിക്കുമെന്ന ചിന്ത നമ്മളെ കൂടുതൽ സന്തോഷമുള്ളവരാക്കുന്നു. ഇത് മാനസിക സന്തോഷം നൽകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com