World Breastfeeding Week; കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ നിര്‍ത്താന്‍ സമയമായോ?, എങ്ങനെ തിരിച്ചറിയാം

മുലയൂട്ടല്‍ നിര്‍ത്തുക എന്നാല്‍ മുഴുവനായും കുഞ്ഞ് ഖരഭക്ഷണത്തിലേക്ക് മാറുന്ന ആദ്യപടിയാണത്.
breast feeding
മുലയൂട്ടല്‍ നിര്‍ത്താന്‍ സമയമായോ?
Updated on
1 min read

മുലയൂട്ടൽ കാലം പോലെ തന്നെ പ്രധാനമാണ് മുലയൂട്ടൽ നിർത്തുന്ന കാലവും. കുഞ്ഞിന്റെ വളർച്ചയിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് മുലപ്പാൽ കുടിക്കുന്നതിൽ നിന്ന് ഖര രീതിയിലുള്ള ഭക്ഷണങ്ങളിലേക്കുള്ള മാറ്റം. ആദ്യ ആറ് മാസം കുഞ്ഞിന്റെ ആരോ​ഗ്യത്തിന് മുലപ്പാൽ അനിവാര്യമാണെന്ന് ലോകാരോ​ഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

തുടർന്നുള്ള 12 മാസം വരെ മുലപ്പാൽ തുടരുന്നതിനൊപ്പം ക്രമേണ ഖര രീതിയിലുള്ള ഭക്ഷണവും കുട്ടികൾക്ക് പരിചയപ്പെടുത്താവുന്നതാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. മുലയൂട്ടല്‍ നിര്‍ത്തുക (weaning) എന്നാല്‍ മുഴുവനായും കുഞ്ഞ് ഖരഭക്ഷണത്തിലേക്ക് മാറുന്ന ആദ്യപടിയാണത്. എല്ലാ ജീവികള്‍ക്കും അവരുടേതായ വീനിങ് ഏയ്ജ് ഉണ്ട്. മനുഷ്യനാണ് ഏറ്റവും ദൈര്‍ഘ്യമേറിയ മുലയൂട്ടല്‍ കാലമുള്ള ജീവി. മനുഷ്യന്‍ കഴിഞ്ഞാല്‍ ആള്‍ക്കുരങ്ങുകള്‍, ആന, നീലത്തിമിംഗലം അങ്ങനെയാണ് പട്ടിക. മനുഷ്യന്റെ നാച്വറല്‍ വീനിങ് ഏയ്ജ് രണ്ടര മുതല്‍ ഏഴ് വയസ്സുവരെയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുഞ്ഞുങ്ങൾ ഖര രീതിയിലുള്ള ഭക്ഷണം കഴിക്കാൻ തയ്യാറായോ എന്ന് എങ്ങനെ മനസിലാക്കാം

  • കുഞ്ഞിന് തല ഉയർത്താനും ഇരിക്കാനും കഴിയുമ്പോൾ

  • നിങ്ങൾ എന്താണ് കഴിക്കുന്നതെന്നതിൽ ജിജ്ഞാസ കാണിക്കുക

  • വായ കൊണ്ട് ചവയ്ക്കുന്ന രീതിയിൽ ആക്കുകയും മൃദുവായ ഭക്ഷണം സുരക്ഷിതമായി ഇറക്കാനും കഴിയുക

breast feeding
വാർധക്യത്തിൽ മരുന്നുകളുടെ അമിത ഉപയോ​ഗം കുറയ്ക്കാം; പിന്തുടരാം ഈ 5 വഴികൾ

മുലയൂട്ടൽ നിർത്തുക എന്നത് വളരെ സാവകാശം നടത്തേണ്ട പ്രക്രിയാണ്. എന്തൊക്കെയാണ് അതിന്റെ ഘട്ടങ്ങളെന്ന് പരിശോധിക്കാം.

  • ആദ്യഘട്ടത്തിൽ മുലപ്പാലിനെ പൂർണമായും നിർത്തിക്കൊണ്ടാകരുത്. കുഞ്ഞിന് മതിയായ പോഷകാഹാരം ലഭിക്കുന്നതിന് മുലയൂട്ടൽ തുടരുക. ഇതിനൊപ്പം വേണം ഖരഭക്ഷണം പതിയെ പതിയെ കുട്ടിയെ പരിചയപ്പെടുത്താൻ.

  • ഒറ്റ തേരുവകൾ ആദ്യഘട്ടത്തിൽ പരിചയപ്പെടുത്തുക. നന്നായി വേവിച്ച പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും പോലുള്ളവ ദഹിക്കാൻ എളുപ്പമുള്ള തരത്തിൽ നൽകാം.

  • ആരോ​ഗ്യകരമായ ഭക്ഷണ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിന് കൃത്യമായ ഭക്ഷണസമയം ക്രമീകരിക്കുന്നത് അവരെ സഹായിക്കും.

  • ഖര രീതിയിലുള്ള ഭക്ഷണങ്ങളോട് കുഞ്ഞുങ്ങൾ പൊരുത്തപ്പെട്ട് തുടങ്ങിയാൽ പ്രോട്ടീനുകൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെയുള്ള സമീകൃതാഹാരം ക്രമേണ നൽകാം.

  • ഏകദേശം 8-10 മാസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ സ്വയം ഭക്ഷണം കഴിപ്പിക്കാൻ പരിചയപ്പെടുത്താം.

  • മുലകുടി മാറുന്നത് ക്രമാനുഗതമായ ഒരു പ്രക്രിയയാണ്. ചില കുഞ്ഞുങ്ങൾക്ക് ഖര ഭക്ഷണങ്ങളുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം എടുത്തേക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com