വായിലിട്ടാൻ അലിഞ്ഞു പോകുന്ന ചോക്ലേറ്റ് അൽപമൊന്ന് നുണയാൻ കൊതിക്കാത്തവർ ഉണ്ടാകില്ല. ഇന്ന് ലോക ചോക്ലേറ്റ് ദിനമാണ്. ലോകമെമ്പാടുമുള്ള ചോക്ലേറ്റ് ആരാധകര്‍ക്ക് ഉള്ളുതുറന്ന് സന്തോഷിക്കാം. കൊക്കോ ബീനുകളിൽ നിന്നുണ്ടാക്കുന്ന ചോക്ലേറ്റിന്റെ കഥ ഏതാണ്ട് 2000 വർഷങ്ങൾക്ക് മുൻപ് മെസോ-അമേരിക്കൻ നാഗരികത കാലത്ത് നിന്ന് ആരംഭിക്കുന്നു എന്നാണ് ചില പഠനങ്ങൾ പറയുന്നത്. അന്ന് കൊക്കോ ബീനുകളിൽ നിന്ന് ഒരു തരം കയ്‌പ്പേറിയ പാനീയം ആളുകൾ ഉണ്ടാക്കിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് വിശേഷപ്പട്ട ഗുണങ്ങളുണ്ടെന്നും അവർ വിശ്വസിച്ചിരുന്നു.
പിന്നീട് 16-ാം നൂറ്റാണ്ടിലാണ് ചോക്ലേറ്റ് യൂറോപ്പിലേക്ക് എത്തുന്നത്. യൂറോപ്പിൽ വെച്ചാണ് പഞ്ചസാരയുമായി ചേർന്ന് ചോക്ലേറ്റ് മധുമുള്ളതാകുന്നത്. 1800-ലാണ് ഖര രൂപത്തിലുള്ള ചോക്ലേറ്റുകൾ പ്രചാരത്തിലെത്തുന്നത്. അതിന് ശേഷം ചോക്ലേറ്റിനോടുള്ള ജനപ്രീതി വര്‍ധിച്ചുവരികയായിരുന്നു. 2009 മുതലാണ് എല്ലാ വർഷവും ലോകമെമ്പാടും ജൂലൈ ഏഴിന് ചോക്ലേറ്റ് ദിനം ആചരിക്കുന്നത്. 1550-ൽ യൂറോപ്പിൽ ചോക്ലേറ്റിന് അവതരിപ്പിച്ചതിന്റെ വാർഷികമായാണ് ഈ ദിനം ആചരിക്കുന്നതെന്നും പറയപ്പെടുന്നു. സാംസ്‌കാരിക അതിരുകൾക്കപ്പുറം സന്തോഷത്തിന്റെ മധുരം നിറച്ച് ആളുകളെ ഒരുമിപ്പിക്കുന്നു എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദിവസവും ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കൂടാനും പല്ലുകളുടെ ആരോഗ്യം മോശമാകാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാനും കാരണമാകുമെന്ന് പലരും ആശങ്കപ്പെടാറുണ്ട്. എന്നാൽ ചോക്ലേറ്റിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റിൽ.
സംഗതി ഡാർക്ക് ആണെങ്കിലും കിടിലം ആണ്
മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം മുതലായവ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദം ശരിയായ അളവില്‍ നില നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ചർമ്മസംരക്ഷണത്തിനും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുമുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാര്‍ക്ക് ചോക്‌ലേറ്റിലുണ്ട്. സിങ്കിന്റെ ഏറ്റവും വലിയ സ്രോതസ്സാണ് ഡാര്‍ക്ക് ചോക്‌ലേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates