

നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിക്കൂടി വരികയാണ്. അപകടങ്ങൾ, തിരക്കേറിയ ജീവിതശൈലി, പോഷകാഹാരക്കുറവ്, കൃത്യമല്ലാത്ത പോസ്‌ചർ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് സുഷുമ്‌ന നാഡിക്ക് (Spinal Cord) ഉണ്ടാകുന്ന ആഘാതങ്ങളാണ് നടുവേദനയ്‌ക്ക് കാണമാകുന്നത്. ശരീരത്തിൽ വലിയ പ്രാധാന്യമുള്ള നട്ടെല്ലിനുണ്ടാകുന്ന ക്ഷതം അല്ലെങ്കിൽ രോഗാവസ്ഥ നമ്മുടെ ചലനശേഷിയെയും ജീവിതനിലവാരത്തെയും ബാധിക്കുമെന്ന് ഓർമപ്പെടുത്തുകയാണ് ഈ ലോക നട്ടെല്ല് ദിനം (World Spine Day).
'ഇന്‍വെസ്റ്റ് ഇന്‍ യുവര്‍ സ്‌പൈന്‍' എന്നതാണ് ഇത്തവണത്തെ ലോക സ്പൈൻ ഡേയുടെ തീം. സാവധാനത്തിലാണ് നടുവേദന പ്രത്യക്ഷപ്പെടുക, അതുകൊണ്ട് തന്നെ ആദ്യം അത്ര കാര്യമാക്കില്ല. പിന്നീട് ഗുരുതരമായ ശേഷമാണ് പലരും വൈദ്യസഹായം തേടുക. നമ്മൾ ഇരിക്കുന്നതിലും ചലിക്കുന്നതിലും ഉറങ്ങുന്നതിലുമുള്ള മാറ്റങ്ങൾ വരെ നടുവിനെ ബാധിക്കാം. ചില സമയങ്ങളിൽ സുഷുമ്‌ന നാഡിക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ വ്യക്തികളിൽ ചിലപ്പോള്‍ വൈകല്യങ്ങള്‍ വരെയുണ്ടാക്കാം.
2008ൽ വേൾഡ് ഫെഡറേഷൻ ഓഫ് കൈറോപ്രാക്‌റ്റിക് (World Federation of Chiropractic) ആണ് ലോക നട്ടെല്ല് ദിനത്തിന് തുടക്കം കുറിച്ചത്. നടുവേദനയെക്കുറിച്ചും നട്ടെല്ലിനുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന് ആഗോളതലത്തിൽ ഒരു വേദി സൃഷ്‌ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ, നട്ടെല്ലിൻ്റെ ആരോഗ്യത്തിന് ക്ഷതമുണ്ടാക്കുന്നുണ്ട്. യുവാക്കളിൽ നടുവേദന ബാധിതരുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം ഇതാണ്.
ഇരുത്തത്തില്‍ ശ്രദ്ധവേണം
മണിക്കൂറുകളോളം ഒരേയിരപ്പ്, പ്രത്യേകിച്ച് പുറം വളഞ്ഞ്, കഴുത്ത് കുനിഞ്ഞ് ഇരിക്കുന്നത് നടുവിന് പിരിമുറക്കം ഉണ്ടാക്കും. ക്രമേണ ഇത് നട്ടെല്ലിന്റെ പേശികളിലേക്ക് തുളച്ചുകയറുകയും, നട്ടെല്ലിൻ്റെ ആരോഗ്യത്തെ ബാധിക്കുകയും തേയ്മാനം വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് മൂലം പുറംഭാഗം വലിഞ്ഞു മുറുകുന്നതായും, ക്ഷീണവും, ഡിസ്ക് പ്രോലാപ്സും അനുഭവപ്പെടാം.
സ്മാർട്ട് ഫോൺ ഉപയോഗത്തിന് പരിധിവേണം
ഫോണിൽ മണിക്കൂറുകളോളം കഴുത്ത് വളച്ച് നോക്കുന്നത് നട്ടെല്ലിന് സമ്മർദമുണ്ടാക്കും. 'ടെക് നെക്ക്' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഇത് കഴുത്ത് വേദന, തോളിൽ കാഠിന്യം, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നിവയിലേക്ക് നയിക്കുന്നു.
മടി പിടിച്ചുള്ള ഇരിപ്പ്
ഉദാസീനമായ ജീവിതശൈലി ബാക്ക് എക്സ്റ്റെൻസറുകൾ, കോർ തുടങ്ങിയ നട്ടെല്ലിനെ സ്ഥിരപ്പെടുത്തുന്ന പേശികളെ ദുർബലപ്പെടുത്തും. ഇത് ഡിസ്ക്കുകളിലും ലിഗമെന്റുകളിലും സമ്മർദം ഉണ്ടാക്കും. ഇത് വിട്ടുമാറാത്ത നടുവേദനയ്ക്ക് കാരണമാകുന്നു.
വശം തെറ്റി വസ്തുക്കൾ പൊക്കരുത്
ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ അരക്കെട്ട് വളയ്ക്കുന്നത് നട്ടെല്ലിന് കടുത്ത സമ്മർദം ഉണ്ടാക്കുകയും ഡിസ്കിന് പരിക്കേൽക്കുകയോ പെട്ടെന്നുള്ള പേശി സങ്കോചം ഉണ്ടാകുകയോ ചെയ്തേക്കാം.
മെത്തയുടെ കാര്യത്തിലും വേണം ശ്രദ്ധ
അമിതമായ മൃദുവായ മെത്തയിൽ കിടക്കുന്നത് നട്ടെല്ലിന് അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തിൽ പിന്നിലെ പേശികളെ നീട്ടും.ഇത് നടുവേദനയെ വഷളാക്കും.
കമഴ്ന്ന് കിടക്കുക
കമിഴ്ന്ന് കിടക്കുന്നത് കഴുത്തിനും പുറംഭാഗത്തിനും അമിതമായി സമ്മർദം ഉണ്ടാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates