ആറ് മണിക്കൂറില്‍ താഴെയാണോ ഉറക്കം? എങ്കില്‍ കരുതിയിരിക്കുക

ആറ് മണിക്കൂറിലധികം ഉറങ്ങുന്ന ഉപാപചയരോഗികളായ ആളുകള്‍ക്ക് സ്‌ട്രോക്ക് മൂലം മരണം സഭവിക്കാനുള്ള സാധ്യത 1.49 മടങ്ങായിരിക്കുമെന്ന് പഠനം പറയുന്നു.
ആറ് മണിക്കൂറില്‍ താഴെയാണോ ഉറക്കം? എങ്കില്‍ കരുതിയിരിക്കുക
Updated on
1 min read

ആറു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് മരണസാധ്യത ഇരട്ടിയാണെന്ന് പഠനം. പ്രത്യേകിച്ച്, ഉപാപചയ രോഗങ്ങള്‍ (മെറ്റബോളിക് സിന്‍ഡ്രോം) ബാധിച്ചവര്‍ ആറുമണിക്കൂറില്‍ കുറവ് ഉറങ്ങിയാല്‍ ഹൃദ്രോഗവും പക്ഷാഘാതവും മൂലം മരിക്കാനുള്ള സാധ്യത രണ്ടു മടങ്ങാണെന്നും പഠനം പറയുന്നു. 

ആറ് മണിക്കൂറിലധികം ഉറങ്ങുന്ന ഉപാപചയരോഗികളായ ആളുകള്‍ക്ക് സ്‌ട്രോക്ക് മൂലം മരണം സഭവിക്കാനുള്ള സാധ്യത 1.49 മടങ്ങായിരിക്കുമെന്ന് പഠനം പറയുന്നു. ഉപാപചയ രോഗങ്ങള്‍ ബാധിക്കാത്തവരെ അപേക്ഷിച്ച് ഈ രോഗങ്ങള്‍ ബാധിച്ച ഉറക്കക്കുറവുള്ളവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 1.99 ഇരട്ടിയാണ്. 

രക്തസമ്മര്‍ദ്ധം, പ്രമേഹം, അമിത കൊഴുപ്പ് അഥവാ പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ഉപാപചയ രോഗങ്ങളുള്ളവര്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നും കൂടുതല്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് മരണസാധ്യത കുറയുമെന്നുമാണ് പഠനത്തില്‍ തെളിഞ്ഞത്. ഹൃദ്രോഗം വരാനുള്ള സാധ്യതാ ഘടകങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടണമെന്നും അതുവഴി ഹൃദ്രോഗമോ ഹൃദയാഘാതമോ മൂലമുള്ള മരണസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ജൂലിയോ ഫെര്‍ണാണ്ടസ് മെന്‍ഡോസ വ്യക്തമാക്കി.

പെന്‍സില്‍വിയ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറാണ് ഗവേഷക. ഏകദേശം 49 വയസ് പ്രായം വരുന്ന 1344 ആളുകളില്‍ പഠനം നടത്തിയാണ് ഇവര്‍ ഉറക്കുറവിന്റെ അപകടസാധ്യത മനസിലാക്കിയത്. പഠനം നടത്തിയവരില്‍ 42 ശതമാനം ആണുങ്ങളായിരുന്നു. 

പഠനത്തിനായി സ്ലീപിങ് ലബോറട്ടറിയില്‍ കഴിഞ്ഞ ഇവരില്‍ 39.2 ശതമാനം ആളുകളിലും ഉറക്കക്കുറവിന്റെ ഗുരുതര പ്രശ്‌നങ്ങളെല്ലാം പ്രകടമായിരുന്നു. കുറഞ്ഞത് മൂന്ന് രോഗസാധ്യതാ ഘടകങ്ങളാണ് ഇവരില്‍ കണ്ടെത്തിയത്. 16 വര്‍ഷത്തെ പഠന കാലയളവില്‍ 22 ശതമാനം പേര്‍ പേര്‍ മരണമടഞ്ഞു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ മെന്‍ഡോസയുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com