

ഏകദേശം കോളിഫ്‌ലവറിനെപ്പോലെ തോന്നിക്കുന്ന ബ്രൊക്കോളിയെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലായിരിക്കും. പക്ഷേ കോളിഫ്‌ലവറിന്റെ സഹോദരന്‍ എന്നറിയപ്പെടുന്ന ബ്രക്കോളി ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ക്യൂസിഫെറസ് ഇനത്തില്‍പ്പെടുന്ന പച്ചക്കറിയാണ് ബ്രക്കോളി. കാബേജ്, കോളിഫ്‌ലവര്‍ മധുരകിഴങ്ങ് തുടങ്ങിയവയാണ് ഈ ഇനത്തില്‍പെടുന്ന മറ്റു പച്ചക്കറികള്‍.
ബ്രൊക്കോളി ശരീരത്തിലെ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം. സള്‍ഫോട്ടിഫിന്‍ എന്ന പേരുള്ള ബ്രക്കോളിയില്‍ അടങ്ങിയിരിക്കുന്ന മിശ്രിതമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത് എന്നാണ് ശാസ്ത്രഞര്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഇത് പ്രമേഹ രോഗികള്‍ക്കും, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും മികച്ച പരിഹാര മാര്‍ഗമാണ്. കൂടിയ തോതില്‍ ഫൈബറും കാല്‍ത്സ്യവും ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹം നിയന്ത്രിക്കുവാനും ഇല്ലാതാക്കാനും നിലവില്‍ ഓരുപാട് മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും എല്ലാവരിലും ഒരുപോലെ ഇത് വിജയകരമാകുന്നില്ല എന്നതാണ് വസ്തുത. മാത്രമല്ല, ഈ മരുന്നുകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നതോ, ഒരുപാട് പാര്‍ശ്വഫലങ്ങളും പ്രധാനമായും അമിതവണ്ണം, കരള്‍ രോഗങ്ങള്‍ മുതലായവ.
അതുകൊണ്ട് തന്നെ ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ബ്രൊക്കോളി പ്രമേഹത്തിനെതിരെ ഒരു രഹസ്യ ആയുധമായി പ്രവര്‍ത്തിക്കുന്നു എന്നാണ്. പ്രമേഹത്തിനെ ഫലപ്രദമായി നേരിടുന്നതിനോടൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും ബ്രക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates