

ന്യൂഡല്‍ഹി: മാംസ-ക്ഷീരോത്പന്ന കമ്പനികളാണ് ലോകത്ത് ഏറ്റവുമധികം മലിനീകരണം ഉണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എണ്ണക്കമ്പനികള്‍ പുറന്തള്ളുന്ന മാലിന്യത്തെ ഇവ സമീപഭാവിയില്‍ മറികടക്കുമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് ട്രേഡ് പോളിസിയും ഗ്രേനും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നത്.
പുറന്തള്ളുന്ന മാലിന്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാംസ സംസ്‌കരണ കമ്പനികളും ക്ഷീരോത്പന്നകമ്പനികളും മറച്ചു വയ്ക്കുകയാണെന്നും ഇവ വെളിപ്പെടുത്തുന്ന കമ്പനികള്‍ വളരെ കുറവാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2050 ല്‍ അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 80 ശതമാനവും ഇത്തരം കമ്പനികളാവും പുറന്തള്ളുകയെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം സംസ്‌കരണശാലകളുടെ എണ്ണം കുറയ്ക്കുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് റിസര്‍ച്ചര്‍മാര്‍ പറയുന്നു.ലോകത്തിലെ പ്രശസ്തമായ അഞ്ച് മാംസ സംസ്‌കരണ-ക്ഷീരോത്പന്ന കമ്പനികള്‍ ഭാരത് പെട്രോളിയം പുറന്തള്ളുന്നതിന്റെ ഇരട്ടിയോളം മാലിന്യമാണ് പുറത്തുവിടുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ചൈന, യുഎസ്,യൂറോപ്യന്‍ യൂണിയന്‍, കാനഡ, ബ്രസീല്‍, അര്‍ജന്റീന, ഓസ്‌ട്രേലിയ, ന്യുസീലാന്‍ഡ് എന്നീ രാജ്യങ്ങളിലായാണ് ലോകത്തെ 60 ശതമാനം മാംസ-ക്ഷീരോത്പന്ന കമ്പനികള്‍ ഉള്ളത്. ഇവ പുറന്തള്ളുന്ന മലിനവാതകങ്ങള്‍ മറ്റ് തരത്തിലുള്ള മലിനീകരണങ്ങളുടെ ഇരട്ടിയോളം വരും.
എന്നാല്‍ മാസ ഭക്ഷണവും ക്ഷീരോത്പന്നങ്ങളില്‍ നിന്നുള്ള ഭക്ഷണവും ലോകത്തുള്ള എല്ലാവരും ഉപേക്ഷിച്ചാല്‍ കൃഷിഭൂമി മൂന്നിലൊന്നായി ചുരുങ്ങിപ്പോകുമെന്നും സര്‍വ്വേ കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates