ഒഴുകിക്കൊണ്ടിരിക്കുന്ന മഞ്ഞുമല; അത് കാണുന്നതിനായി ഒഴുകി സഞ്ചാരികളും
Published: 20th April 2017 05:22 PM |
Last Updated: 20th April 2017 05:35 PM | A+A A- |

ജനസംഖ്യ 400 മാത്രമുള്ള കാനഡയിലെ കിഴക്കന്‍ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്‍ഡിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഒഴുകിക്കൊണ്ടിരിക്കുന്ന മഞ്ഞുമല ന്യൂഫോണ്ട്‌ലാന്‍ഡ് കടല്‍ത്തിരത്തിന് അടുത്തെത്തിയതോടെയാണ് ഇത് കാണുന്നതിനായി സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്.
തിങ്കളാഴ്ചയായിരുന്നു മഞ്ഞുമല ന്യൂഫോണ്ട്‌ലാന്‍ഡ് തീരത്ത് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളോളം മഞ്ഞുമല ന്യൂഫോണ്ട്‌ലാന്‍ഡ് തീരത്തുണ്ടാകാനാണ് സാധ്യതയെന്ന് ഫെരിലാന്‍ഡ് മെയര്‍ പറയുന്നു. നോര്‍ത്ത് അറ്റ്‌ലാന്റിക് കപ്പല്‍ പാതയിലൂടെ 600ല്‍ അധികം മഞ്ഞുമലകളാണ് ഒഴുകിക്കൊണ്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ആഗോള താപനവും, ശക്തമായ കാറ്റുമാണ് മഞ്ഞുകട്ടകളുടെ ഒഴുക്കിന് കാരണമാകുന്നത്.