ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റും തുടര്‍ന്നുള്ള മഴയും വെള്ളപ്പൊക്കവും ഹൂസ്റ്റണിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു. ഇതിനിടെയാണ് നടന്‍ ബാബു ആന്റണിയുടെ വീടിനു മുന്നിലെ മുതലയുടെയും മലമ്പാമ്പിന്റെയും ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
പക്ഷേ നടന്‍ ഇപ്പോള്‍ ആ വീട്ടില്‍ താമസിക്കുന്നില്ല. പ്രദേശത്ത് കടുത്ത മഴ തുടരുന്നതിനാല്‍ ആന്റണി വീട് വിട്ട് സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറി.
നിരവധി മലയാളികള്‍ താമസിക്കുന്ന സ്ഥലമാണ് ഹൂസ്റ്റണ്‍. കനത്ത മഴയെത്തുടര്‍ന്ന് പ്രദേശത്തെല്ലാം വെള്ളക്കെട്ടാണ്. നദികളും തടാകങ്ങളും ഉള്‍പ്പെടെ കര കവിഞ്ഞൊഴുകുകയാണ്. ഈ അവസരത്തില്‍ ഇഴജന്തുക്കള്‍ വീട്ടില്‍ക്കയറിവരാന്‍ കൂടി തുടങ്ങിയത് ആളുകള്‍ക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങാന്‍ കൂടി കഴിയാതെ കുടുങ്ങിയിരിക്കുന്ന അവസ്ഥയാണ്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടു. വാര്‍ത്താ വിനിമ സംവിധാനങ്ങളും തകരാറിലായതോടെ ഹൂസ്റ്റണ്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. ഇരുന്നോറോളം കുട്ടികള്‍ ഹൂസ്റ്റണില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates