'ത്യാഗമല്ല, ഇത് അച്ഛനു വേണ്ടി ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യം'

പിതാവിന് വേണ്ടിയാണ് പതിനേഴുകാരിയായ മകള്‍ കരള്‍ നല്‍കുന്നത്
ദേവനന്ദയും അച്ഛനും
ദേവനന്ദയും അച്ഛനും

''പലരും ഇതൊരു ത്യാഗമായാണ് കാണുന്നത്. പക്ഷേ, എനിക്ക് അച്ഛന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്''- അച്ഛനു കരള്‍ പകുത്തുനല്‍കാന്‍ തീരുമാനമെടുക്കുകയും അതിനു വേണ്ടി കോടതി വിധി നേടിയെടുക്കുകയും ചെയ്ത ദേവനന്ദ പറയുന്നു. പതിനേഴു വയസ്സുകാരി കരള്‍ പകുത്തു നല്‍കാന്‍ അനുമതി തേടിയ ഹര്‍ജിയില്‍ അനുകൂല വിധി വന്നത് കഴിഞ്ഞ ദിവസമാണ്.

എറണാകുളത്തു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ പിതാവിന് വേണ്ടിയാണ് പതിനേഴുകാരിയായ മകള്‍ കരള്‍ നല്‍കുന്നത്. നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവയവം ദാനം ചെയ്യാനാകില്ല. തന്റേത് പ്രത്യേക കേസായി പരിഗണിക്കണമെന്നായിരുന്നു ദേവനന്ദയുടെ ആവശ്യം. തൃശൂര്‍ കോലഴി സ്വദേശിയാണ് ദേവനന്ദ.

ആദ്യം മകളുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് അച്ഛന്‍ പ്രതീഷ് പറഞ്ഞു. എന്നാല്‍ മകള്‍ നിലപാടിലുറച്ച് നില്‍ക്കുകയായിരുന്നു. മകള്‍ തന്നെയാണ് ഗൂഗിള്‍ നോക്കി വിവരങ്ങള്‍ തിരഞ്ഞതും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതും- അച്ഛന്‍ പറഞ്ഞു. 

ദേവനന്ദയ്ക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി കോടതി വിദഗ്ദ്ധ സമിതി രൂപീകരിച്ചിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. ജീവന്റെ ഒരു ഭാഗം പകുത്തു നല്‍കുന്നതിന് കാണിച്ച സന്നദ്ധതയെ അഭിനന്ദിച്ച ഹൈക്കോടതി ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്നും നിരീക്ഷിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com