വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഇറച്ചിയും മീനുമടക്കം വിഭവസമൃദ്ധമായ വിരുന്ന്; തെരുവ് നായ്ക്കൾക്ക് യുവാവിന്റെ ക്രിസ്മസ് സമ്മാനം, വിഡിയോ 

യേശുക്രിസ്തുവിന്റെ  ജന്മദിനം സമുചിതമായി ആഘോഷിക്കാൻ തെരുവിൽ കഴിയുന്ന നായ്ക്കൾക്ക് വിരുന്നൊരുക്കി ഒരു യുവാവ്
Published on

ക്രിസ്മസിന് പ്രിയപ്പെട്ടവരെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നതും വിരുന്നൊരുക്കുമൊന്നും പുതുമയല്ല. സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും ഉത്സവമാണ് ക്രിസ്മസ് എങ്കിലും സ്വന്തമായി വീടു പോലുമില്ലാത്തവരെ കുറിച്ച് അന്ന് ഓർക്കുന്ന എത്ര പേരുണ്ട്? സത്രത്തിൽ ഇടം ലഭിക്കാതെ പുൽക്കൂട്ടിൽ പിറന്നു വീണ യേശുക്രിസ്തുവിന്റെ  ജന്മദിനം സമുചിതമായി ആഘോഷിക്കാൻ തെരുവിൽ കഴിയുന്ന നായ്ക്കൾക്ക് വിരുന്നൊരുക്കിയിരിക്കുകയാണ് ഒരു യുവാവ്.

തെരുവിൽ അലഞ്ഞു നടന്ന് ഒരോ നേരത്തെയും ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന നായ്ക്കൾക്കായി ക്രിസ്മസ് വിരുന്ന് ഒരുക്കിയത് തായ്ലൻഡിലായിരുന്നു. നിയൽ ഹാർബിസൺ എന്ന മൃഗസ്നേഹിയായിരുന്നു നായ്ക്കൾക്ക് സാന്താക്ലോസായി എത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ഭക്ഷണത്തിന് മനുഷ്യരെക്കാളും നന്ദി കാണിക്കാനും നായ്ക്കൾ മറന്നില്ല. 

നൂറോളം വരുന്ന നായ്ക്കൾക്കാണ് യുവാവ് മത്സ്യവും മാംസവും അടക്കമുള്ള വിഭവങ്ങളുമായി വിരുന്നൊരുക്കിയത്. നന്നായി പാചകം ചെയ്ത് വൃത്തിയുള്ള പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ ആശംസകളും പ്രോത്സാഹനവുമായി എത്തി. 

വാഹനത്തിൽ ഭക്ഷണവുമായി എത്തിയപ്പോൾ തന്നെ നായ്ക്കുട്ടന്മാരിൽ പലരും പിന്നാലെ കൂടിയിരുന്നു. എന്നാൽ പ്രദേശത്തുള്ള നായ്ക്കളെ ആരെയും മറക്കാതെ എല്ലാവർക്കും ഹാർബിസൺ ഭക്ഷണം നൽകി. ഭക്ഷണത്തിനു പിടിവലി കൂടാതെ രുചികരമായ വിരുന്നിനായി നായ്ക്കളിൽ പലരും കാത്തുനിൽക്കുന്നതും കാണാമായിരുന്നു. ഭക്ഷണത്തിനു പുറമെ നായ്ക്കൾക്കായി കളിപ്പാട്ടങ്ങളും വാഹനത്തിൽ കരുതിയിരുന്നു. കൂട്ടിയിട്ട കളിപ്പാട്ടങ്ങളിൽ നിന്ന് ഇഷ്ടമുള്ളവ എടുത്തുകൊണ്ടു പോകാൻ നായ്ക്കളെ അനുവദിച്ചു. ഒന്നും എടുക്കാത്തവർക്ക് സമ്മാനം ഹാർബിസൺ തന്നെ തെരഞ്ഞെടുത്ത് നൽകി.

അതേസമയം, തെരുവുനായ്ക്കൾക്ക് സദ്യയൊരുക്കാനായി ലോകത്താകമാനമുള്ള മൃഗസ്നേഹികൾ സഹായിച്ചെന്നാണ് വീഡിയോയിൽ പറയുന്നത്. അയർലൻഡിൽ അടുത്തിടെ മരണപ്പെട്ട കിര, വാൽക്കോ എന്നീ നായ്ക്കളുടെ ഓർമയ്ക്കായി അയർലൻഡ് സ്വദേശിയുടെ ആവശ്യപ്രകാരമാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com