എളുപ്പം അകത്താക്കാമെന്ന് കരുതി, പരുന്തിനെ വരിഞ്ഞു മുറുക്കി പാമ്പ്; രക്ഷകരായി പൊലീസ്- വീഡിയോ 

അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഗെയ്‌നസ്വില്ലെയിലാണ് സംഭവം
പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് പരുന്തിനെ രക്ഷിക്കുന്ന ദൃശ്യം
പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് പരുന്തിനെ രക്ഷിക്കുന്ന ദൃശ്യം

രുന്തിന്റെ മുഖ്യ ഭക്ഷണമാണ് പാമ്പ്. പാമ്പിനെ കണ്ടാല്‍ തന്നെ പരുന്ത് വെറുതെ വിടില്ല. പാമ്പിനെ കൊത്തി തിന്ന ശേഷം മാത്രമേ സാധാരണയായി പരുന്ത് അവിടെ നിന്ന് പോകുകയുള്ളൂ. ഇത്തരത്തില്‍ പാമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ച പരുന്തിനെ വരിഞ്ഞുമുറുക്കിയ സംഭവത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഗെയ്‌നസ്വില്ലെയിലാണ് സംഭവം. അലച്വാ കൗണ്ടി ഷെരീഫിന്റെ ഓഫിസാണ് ഈ വ്യത്യസ്തമായ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ബ്ലാക്ക് റേസര്‍ എന്നറിയപ്പെടുന്ന നോര്‍ത്ത് അമേരിക്കന്‍ റേസര്‍ സ്‌നേക്ക് വിഭാഗത്തില്‍പ്പെട്ട ഒന്നാണ് പരുന്തുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരുന്നത്. ഫ്‌ലോറിഡയിലെ എല്ലാ പ്രവിശ്യകളിലും കാണപ്പെടുന്ന ഇവയെ പരുന്തുകള്‍ ഭക്ഷണമാക്കുന്നത് സാധാരണമാണ്. 

എന്നാല്‍ ഇത്തവണ പരുന്ത് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പാമ്പ് അതിനു നേരെ തിരിയുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് പാമ്പ് പരുന്തിനെ വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഇരു ജീവികളെയും വേര്‍പ്പെടുത്തി പരുന്തിനെ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

ഗ്ലൗസും തുണിയും ഉപയോഗിച്ചാണ് പാമ്പിനെയും പരുന്തിനെയും ഉയര്‍ത്തിയെടുത്തത്. പരുന്തിനുമേലുള്ള പിടിവിട്ട ഉടന്‍തന്നെ പാമ്പ് അവിടെ നിന്നും ഇഴഞ്ഞു നീങ്ങി. എന്നാല്‍ ഏറ്റുമുട്ടലിന്റെ ക്ഷീണം ഉണ്ടായിരുന്നതിനാല്‍ പരുന്ത് അല്‍പസമയം കൂടി പാതയോരത്ത് തന്നെ കിടക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com