കാരറ്റ് പാല്‍; 2022ലെ ജനപ്രിയ പാനീയം തയ്യാറാക്കുന്നത് ഇങ്ങനെ 

പ്രിയപ്പെട്ട പാനീയങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ഫില്‍റ്റര്‍ കോഫിക്കും ലസ്സിക്കുമൊപ്പം ഇടം പിടിച്ചിട്ടുണ്ട് കാരറ്റ് പാലും. കാരറ്റും പാലും നട്ട്‌സും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താണ് തയ്യാറാക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകത്തെ ഏറ്റവും മികച്ച പാകരീതികള്‍ തെരഞ്ഞെടുത്തുകൊണ്ടുള്ള ഈ വര്‍ഷത്തെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. പ്രിയപ്പെട്ട ഭക്ഷണം, ചേരുവ, ഭക്ഷണശാല, പാനീയം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ വോട്ടിങ് നടത്തിയാണ് റാങ്ക് ക്രമീകരിച്ചിരിക്കുന്നത്. പാനീയങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ഫില്‍റ്റര്‍ കോഫിയും ലസ്സിയുമടക്കമുള്ളവ പ്രിയപ്പെട്ടതായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ലിസ്റ്റില്‍ ഇടം നേടിയ മറ്റൊരു പാനീയമാണ് കാരറ്റ് പാല്‍. 

കാരറ്റും പാലും നട്ട്‌സും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന കാരറ്റ് പാല് തണുപ്പുകാലത്ത് കുടിക്കാന്‍ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാനും നല്ല ദഹനത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനുമെല്ലാം കാരറ്റ് പാല്‍ നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളും ധാതുക്കളും വിറ്റാമിന്‍ ബി6, കെ എന്നിവയും അടങ്ങിയിട്ടുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുനും ഇത് നല്ലതാണ്. 

നല്ല കട്ടിയോടെ ക്രീമി കണ്‍സിസ്റ്റന്‍സിയിലാണ് ഇത് തയ്യാറാക്കുന്നത്. വെള്ളം ചേര്‍ക്കാത്ത പാലിലാണ് ഇത് തയ്യാറാക്കുന്നത്. സ്‌കിമ്മ്ഡ് പാലും ഉപയോഗിക്കാം. കാരറ്റ് നന്നായി വൃത്തിയാക്കി കുക്കറില്‍ വേവിക്കണം. കാരറ്റും ബദാമും കൂടെ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. ഒരു പാനില്‍ പാല്‍ എടുത്ത് അതില്‍ കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ത്ത് തിളപ്പിക്കണം. ഇതിലേക്ക് കാരറ്റ് അരച്ചത് അരിച്ചൊഴിക്കണം. ഇതില്‍ കുങ്കുമപ്പൂവും പഞ്ചസാരയും ചേര്‍ക്കാം. ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് കുങ്കുമപ്പൂവും ബദാമും കൊണ്ട് അലങ്കരിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com