കണ്ടിട്ട് കൊതിയടക്കാൻ പറ്റാഞ്ഞിട്ടാ; ടിവി സ്ക്രീനിൽ കണ്ട ഇറച്ചി നക്കി നായ; വൈറൽ വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 24th June 2022 03:17 PM  |  

Last Updated: 24th June 2022 03:17 PM  |   A+A-   |  

dog_video

വിഡിയോ സ്ക്രീൻഷോട്ട്

 

സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച നമ്മളിൽ പല മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരു വീട്ടിൽ താമസിക്കുന്നവർ പോലും പരസ്പരം മെസേജ് അയച്ചും വിഡിയോ കോൾ നടത്തിയുമൊക്കെ സംസാരിക്കുന്ന രസകരമായ സംഭവങ്ങൾ ഇപ്പോൾ സർവ്വസാധാരണമാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ആഘോഷങ്ങൾ പോലും ഓൺലൈനായി. ഭക്ഷണവും ഇനി വെർച്വലായി ആസ്വദിക്കാൻ തുടങ്ങുമോ എന്ന് സംശയിച്ചാലും തെറ്റില്ല എന്ന സ്ഥിതിയായിട്ടുണ്ട്. ഇത് തീർച്ചയായും സാധ്യമാകുമെന്ന് കാണിച്ചുതരികയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോ. 

ഒരു ടെലിവിഷൻ സ്ക്രീനിൽ ഇറച്ചി കണ്ട് കൊതിയടക്കാനാവാതെ അത് നക്കി നോക്കുന്ന നായയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. “ഇത് വളരെ രുചികരമാണ്,” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പിൻകാലുകളിൽ കുത്തിനിന്ന് മുൻവശത്തെ കാലുകൾ രണ്ടും ടെലിവിഷൻ സ്റ്റാൻഡിലേക്ക് പൊക്കിപിടിച്ചാണ് സ്ക്രീനിലെ ഇറച്ചികഷ്ണം നായ രുചിച്ചുനോക്കുന്നത്. ഇറച്ചികണ്ടപ്പോൾ കൊതിമൂത്ത് തുടരെ നക്കുകയാണ് നായ. 

അതേസമയം നായയ്ക്ക് മാത്രമല്ല ടിവിയിലും മറ്റും കാണുന്ന കൊതിയൂറുന്ന ഭക്ഷണം കഴിക്കണമെന്ന് തോന്നുന്ന എല്ലാവർക്കും ഒരു സന്തോഷവാർത്തയുണ്ട്. ഭക്ഷണം ആസ്വദിക്കാൻ പറ്റുന്ന 'നക്കാവുന്ന' ടെലിവിഷൻ സ്‌ക്രീൻ അടുത്തിടെ നടത്തിയ ​ഗവേഷണത്തിൽ ഒരു ജാപ്പനീസ് പ്രൊഫസർ കണ്ടുപിടിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

തലകീഴായി തൂങ്ങിക്കിടന്ന് തത്തയെ അകത്താക്കുന്ന പെരുമ്പാമ്പ്; അമ്പരപ്പിക്കുന്ന ദൃശ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ