ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമെല്ലാം റോബോട്ടുകൾ കളത്തിലിറങ്ങിക്കഴിഞ്ഞു, ഇപ്പോഴിതാ തയ്യാറാക്കുന്ന ഭക്ഷണത്തിലെ ഉപ്പും പുളിയും എരിവുമൊക്കെ പാകത്തിനാണോ എന്ന് നോക്കാനും റോബോട്ടുകൾ എത്തുന്നു. റോബോട്ടിനെ ഉപയോഗിച്ച് ഭക്ഷണത്തിന്റെ രുചി നോക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.
വിഭവങ്ങളുടെ സ്വാദ് നോക്കുന്നതിനൊപ്പം പാചകത്തിലും ഈ റോബോട്ടിന്റെ സഹായം കിട്ടും. ഭക്ഷണം ചവച്ചരയ്ക്കുമ്പോൾ ഓരോ ഘട്ടത്തിലും ലഭിക്കുന്ന ചേരുവകളുടെ അളവ് മനസ്സിലാക്കാൻ ഈ റോബോട്ട് ഷെഫിന് കഴിയും. ഈ റോബോട്ട് വ്യത്യസ്തമായ മൂന്ന് രീതികളിലാണ് ഭക്ഷണം ചവച്ച് അരയ്ക്കുക. ഇത് അനുസരിച്ചാണ് വിഭവങ്ങളുടെ 'ടേസ്റ്റ് മാപ്പ്' തയ്യാറാക്കുന്നത്. ഇത്തരത്തിൽ ടേസ്റ്റ് മാപ്പ് തയ്യാറാക്കുമ്പോൾ വിഭവത്തിലടങ്ങിയിരിക്കുന്ന ഉപ്പും മസാലയും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം മനസ്സിലാക്കാനുള്ള റോബോട്ടിന്റെ കഴിവ് മെച്ചപ്പെട്ടതായി പഠനത്തിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും ചേരുവ കൂടുതലാണെന്നോ കുറവാണെന്നോ ഒക്കെ പറയുന്നതിനപ്പുറം കൂടുതൽ മിക്സ് ചെയ്യേണ്ടതുണ്ടോ, മറ്റെന്തെങ്കിലും ചേരുവ ചർക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും റോബോട്ട് പറഞ്ഞുതരും.
യു കെയിലെ കേംബ്രിജ് സർവകലാശാലയും വീട്ടുപകരണങ്ങളുണ്ടാക്കുന്ന ഒരു സ്ഥാപനവുമാണ് പുതിയ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ. മനുഷ്യരുടെ ആസ്വാദനരീതിയനുസരിച്ച് ഓംലറ്റ് തയ്യാറാക്കാനും റോബോട്ടിന് പരിശീലനം നൽകിയിട്ടുണ്ട്. മുട്ടയും തക്കാളിയും ചേർത്തുള്ള വ്യത്യസ്തമായ ഒൻപത് വിഭവങ്ങളാണ് റോബോട്ട് തയ്യാറാക്കിയത്. ഫ്രണ്ടിയേഴ്‌സ് ഇൻ റോബോട്ടിക്‌സ് ആൻഡ് എ.ഐ. എന്ന ജേണലിൽ പഠനത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
