സിംഹത്തിന്റെ വായില്‍ കയ്യിട്ടു; യുവാവിന്റെ വിരല്‍ കടിച്ചെടുത്തു (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2022 05:35 PM  |  

Last Updated: 23rd May 2022 05:39 PM  |   A+A-   |  

lion

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

കിങ്സ്റ്റണ്‍: വന്യമൃഗങ്ങളോട് ഇടപെടുമ്പോള്‍ അതീവ ജാഗ്രത കാണിക്കണമെന്നാണ് മുന്നറിയിപ്പ്. മൃഗശാലകള്‍ സന്ദര്‍ശിക്കുമ്പോള്‍ നാം കേള്‍ക്കുന്ന പ്രധാന നിര്‍ദേശമാണിത്. എന്നാല്‍ മൃഗശാല ജീവനക്കാരന്‍ തന്നെ ഇത് ലംഘിച്ചാലോ. ഇത്തരമൊരു സംഭവമാണ് സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്. 

കൂട്ടില്‍ കിടക്കുന്ന സിഹത്തിന്റെ വായില്‍ കയ്യിടുകയും മുഖത്തെ രോമത്തില്‍ പിടിച്ചുവലിക്കുകയും ചെയ്യുന്ന മൃഗശാല ജീവനക്കാരന്റെ കൈവിരല്‍, ദേഷ്യം കൊണ്ട് സിംഹം കടിച്ചുപറിക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കരീബിയന്‍ ദ്വീപുരാജ്യമായ ജമൈക്കയിലാണ് സംഭവം. 

ജീവനക്കാരന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായ സിംഹം, അയാളുടെ വിരല്‍ വായില്‍ കുടുങ്ങിയതോടെ കടിച്ചു പറിക്കുകയായിരുന്നു. വിരല്‍ സിംഹത്തിന്റെ വായില്‍ കുടുങ്ങിയതിന് പിന്നാലെ കൈവലിച്ചെടുക്കാന്‍ ജീവനക്കാരന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജീവനക്കാരന്റെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.

 

 

ഈ വാര്‍ത്ത കൂടി വായിക്കാം കിച്ചൂ എന്ന് നീട്ടിവിളിച്ചാല്‍ മതി, ഓടിയെത്തും; മലയണ്ണാനും മനുഷ്യനും തമ്മില്‍ അപൂര്‍വ സൗഹൃദം (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ