ഒരു മിനിറ്റില്‍ 56 ആപ്പിളുകള്‍ വെട്ടിമുറിച്ചു; പോഗോ സ്റ്റിക്കില്‍ ബാലന്‍സ് ചെയ്ത് ലോക റെക്കോര്‍ഡ്, വിഡിയോ

വാളുപയോഗിച്ചാണ് ആപ്പിളുകള്‍ അരിഞ്ഞുവീഴ്ത്തിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ത്യപൂര്‍വ്വമായ ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കി ശ്രദ്ധേയനായ വ്യക്തിയാണ് അമേരിക്കയിലെ ഇദാഹോ സ്വദേശി ഡേവിഡ് റഷ്. പോഗോ സ്റ്റിക്കില്‍ നിന്നുകൊണ്ട് ഒരു മിനിറ്റില്‍ 56 ആപ്പിളുകള്‍ മുറിച്ചാണ് ഇക്കുറി ഡേവിഡിന്റെ ലോക റെക്കോര്‍ഡ് പ്രകടനം. വാളുപയോഗിച്ചാണ് ആപ്പിളുകള്‍ അരിഞ്ഞുവീഴ്ത്തിയത്. 

പതിവായി ഗിന്നസ് ബുക്കില്‍ ഇടം നേടുന്ന ഒരു വ്യക്തിയാണ് ഡേവിഡ് റഷ്. ഇതിനോടകം 250 ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട് ഇദ്ദേഹം. ഡേവിഡ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയാണ് പുതിയ റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചക്കാരിലെത്തിച്ചത്. ഡേവിഡിന്റെ അയല്‍ക്കാരന്‍ ജോനാത്തന്‍ ഹനോണ്‍ ആണ് ആപ്പിളുകള്‍ എറിഞ്ഞുകൊടുത്തത്. 

74 ആപ്പിളുകള്‍ എറിഞ്ഞതില്‍ 56 എണ്ണം മുറിച്ചാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. പോഗോ സ്റ്റിക്കില്‍ ചാടിക്കൊണ്ട് ആപ്പിള്‍ മുറിക്കണമെന്നതായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന് ഡേവിഡ് പറഞ്ഞു. 'അയല്‍വാസിയുടെ ആപ്പിള്‍ മരത്തിലെ ആപ്പിളുകള്‍ കൊഴിഞ്ഞുപോയപ്പോള്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. ചലഞ്ച് പൂര്‍ത്തിയാക്കാന്‍ ഇത്രയധികം ആപ്പിളുകള്‍ കടയില്‍ നിന്ന് വാങ്ങാനും പണം മുടക്കി വാങ്ങുന്ന ആപ്പിളുകള്‍ ഉപയോഗശുന്യമാക്കി കളയാനും എനിക്ക് താത്പര്യമില്ലായിരുന്നു', ഡേവിഡ് പറഞ്ഞു. നിരവധി തവണ പരാജയപ്പെട്ടതിന് ശേഷമാണ് പോഗോ സ്റ്റിക്കില്‍ നിന്ന് വീഴാതെ ഒരു മിനിറ്റില്‍ ഡേവിഡ് ദൗത്യം പൂര്‍ത്തിയാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com