1900 കിലോയുള്ള ഭീമൻ സൂഷി റോൾ; ലോക റെക്കോർഡ് തകർത്തു, വിഡിയോ 

ഭീമൻ സൂഷി ഒരുക്കി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഷെഫുമാരായ നിക്ക് ഡിജിയോവാന്നിയും ലിൻ ഡേവിസും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് ജാപ്പനീസ് വിഭവങ്ങളെക്കുറിച്ചാണെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഏറെ പ്രശസ്തമാണ് സൂഷി വിഭവങ്ങൾ. ഇപ്പോഴിതാ ഒരു ഭീമൻ സൂഷി റോളാണ് വാർത്തകളിൽ നിറയുന്നത്. 

1900 കിലോ ഗ്രാമുള്ള സൂഷി ഒരുക്കി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഷെഫുമാരായ നിക്ക് ഡിജിയോവാന്നിയും ലിൻ ഡേവിസും. 2.16 മീറ്റർ വലുപ്പത്തിൽ തയ്യാറാക്കിയ സൂഷിയിൽ 226.7 കിലോ വെള്ളരി, 226.7 കിലോ സാൽമൺ, 907 കിലോ സുഷി റൈസ്, 453 കിലോ നോറി എന്നിവയാണ് ചേരുവകൾ. 

തണുപ്പിച്ച വിനാഗിരിയിലാണ് സൂഷി റൈസ് തയ്യാറാക്കിയത്. കടൽ വിഭവമായ നോറി സീവീഡ് ഷീറ്റുകളും രണ്ട് വ്യത്യസ്തമായ ഫില്ലിങ്‌സുകളും ചേർത്താണ് സുഷി റോൾ തയ്യാറാക്കിയത്. വൃത്താകൃതിയിൽ ആണ് സുഷി റോൾ ഇവർ തയ്യാറാക്കിയത്. റെക്കോർഡ് നേട്ടത്തിന് പിന്നാലെ ഇത് നിക്കും ലിന്നും ചേർന്ന് അനാഥാലയത്തിന് കൈമാറുകയും ചെയ്തു. 

ഗോർഡൻ രാംസാമി എന്നയാൾ ഒരു മിനിറ്റും അഞ്ച് സെക്കൻഡും കൊണ്ട് സുഷി തയ്യാറാക്കി നേടിയ റെക്കോർഡാണ് നിക്കും ലിന്നും മറികടന്നത്. ഭീമൻ സുഷിക്കായി ഇവർക്ക് വേണ്ടിവന്നത് ഒരുമിനിറ്റ് മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ കേക്ക് പോപ്പ്, ഏറ്റവും വലിയ ചിക്കൻ നഗ്ഗറ്റ്, 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻറ് സന്ദർശിച്ചവർ എന്നിങ്ങനെ മൂന്ന് ലോക റെക്കോർഡുകൾ മുമ്പ് ഇവർ സ്വന്തമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com