കൂറ്റന്‍ മുതലയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്, ഞെട്ടി നാട്ടുകാര്‍- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th November 2022 05:36 PM |
Last Updated: 10th November 2022 05:36 PM | A+A A- |

പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് മുതലയെ പുറത്തെടുക്കുന്ന ദൃശ്യം
ലോകത്തിലുള്ള അഞ്ചു വലിയ പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്. തെക്കന്‍ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഇപ്പോള്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ബര്‍മീസ് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കൂറ്റന്‍ മുതലയെ കണ്ടെത്തിയ നടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
റോസി മുറേ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് വീഡിയോ. എവര്‍ഗ്ലേഡ്‌സിലെ ദേശീയ പാര്‍ക്ക് ജീവനക്കാരാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ദയാവധത്തിന് വിധേയമാക്കിയ പെരുമ്പാമ്പിന്റെ ജഡപരിശോധനയ്ക്കിടെയാണ് അഞ്ചടി നീളമുള്ള മുതലയെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. വയറിന്റെ ഭാഗം വീര്‍ത്തിരിക്കുന്നത് കണ്ട് കീറിമുറിച്ച് പരിശോധിച്ചപ്പോഴാണ് മുതലയെ കണ്ടത്.ചൊവ്വാഴ്ച പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കകം ഒരു കോടി ആളുകളാണ് കണ്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
തൊടുന്ന നിമിഷം 'ചത്ത പോലെ' അഭിനയിക്കും; വ്യത്യസ്ത പാമ്പ്- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ