നടുറോഡില്‍ നൃത്തം ചെയ്ത് ഡെലിവറി ബോയ്; "അപ്പോ ഇതാണല്ലെ ഓര്‍ഡര്‍ താമസിച്ചത്", വിഡിയോ വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 06:30 PM  |  

Last Updated: 11th November 2022 06:55 PM  |   A+A-   |  

zomato_delivery_boy

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

സൊമാറ്റോ ടീഷര്‍ട്ട് ധരിച്ച് നടുറോഡില്‍ നിന്ന് നൃത്തം ചെയ്യുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാസ്‌ക് എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഡെലിവറി ബോക്‌സ് ഘടിപ്പിച്ച സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് നേരെ റോഡിലേക്കിറങ്ങി ഡാന്‍സ് ചെയ്യുകയായിരുന്നു യുവാവ്.

"ഓര്‍ഡര്‍ എത്താൻ വൈകുമ്പോൾ ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയതായിരിക്കും എന്നാണ് കരുതാറ്... പക്ഷെ...", എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാവിന്റെ നൃത്തത്തെ പ്രശംസിച്ചാണ് കമന്റുകളേറെയും. കഴിവുള്ള യുവാവെന്നും നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്തപ്പോള്‍ മറ്റുച്ചിലരുടെ ആശങ്ക ഓര്‍ഡര്‍ ലഭിച്ച ഭക്ഷണം തണുത്തുപോകില്ലേ എന്നാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സൈനികന്റെ വ്യായാമം വിടാതെ പകര്‍ത്തി നായ; മെട്രോ സ്‌റ്റേഷനിലെ രസ നിമിഷങ്ങള്‍, വിഡിയോ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ