സൈനികന്റെ വ്യായാമം വിടാതെ പകര്‍ത്തി നായ; മെട്രോ സ്‌റ്റേഷനിലെ രസ നിമിഷങ്ങള്‍, വിഡിയോ 

സിഐഎസ്എഫ് ജവാനൊപ്പം വ്യായാമം ചെയ്യുന്ന നായയെയാണ് വിഡിയോയില്‍ കാണാനാകുക
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

നായ്ക്കള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആരോഗ്യകരമായ ബന്ധം ഉടലെടുക്കാന്‍ വളരെ എളുപ്പമാണ്. മനുഷ്യരുടെ ഏറ്റവും ആത്മാര്‍ത്ഥ സുഹൃത്തായാണ് നായ്ക്കളെ കണക്കാക്കുന്നത്. ഇത് ശരിവയ്ക്കുന്നതാണ് ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ നിന്നുള്ള കാഴ്ച. സിഐഎസ്എഫ് ജവാനൊപ്പം വ്യായാമം ചെയ്യുന്ന നായയെയാണ് വിഡിയോയില്‍ കാണാനാകുക.

ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് യൂണിറ്റിനൊപ്പമുള്ള സ്‌നിഫര്‍ നായയാണ് വിഡിയോയിലെ താരം. മുന്നില്‍ നിന്ന് പട്ടാളക്കാരന്‍ ചെയ്യുന്ന എല്ലാ ചലനങ്ങളും അതുപോലെ ആവര്‍ത്തിക്കുകയാണ് നായ. ഭാരത് ഡിഫെന്‍ഡേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വിഡിയോ പങ്കുവച്ചത്. 

ചിലര്‍ക്ക് വിഡിയോയിലെ കാഴ്ച അതിശയമായി തോന്നിയപ്പോള്‍ ചിലര്‍ 'അഭിമാനം' എന്നാണ് കമന്റ് കുറിച്ചത്. മറ്റുചിലര്‍ ഇതാണ് ആത്മാര്‍ത്ഥത എന്ന് പറഞ്ഞാണ് നായയെ വിശേഷിപ്പിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com