ജീവിതത്തിൽ പല തിരിച്ചടികളും നാം നേരിടാറുണ്ട്. അതിൽ തന്നെ നിൽക്കാതെ തിരികെ കയറാൻ നമ്മെ സാമൂഹിക മാധ്യമങ്ങൾ ഒരു പരിധി വരെ സഹായിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രചോദനാത്മകമായ നിരവധി വീഡിയോകളും കാര്യങ്ങളും നമ്മെ പല പ്രതിസന്ധികളിൽ നിന്നു കരകയറാൻ സഹായിക്കുന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
ഒറ്റക്കാലുള്ള ഒരു പെണ്‍കുട്ടിയുടെ സ്‌കേറ്റിങ് വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ വളരെ മനോഹരമായാണ് പെണ്‍കുട്ടി സ്‌കേറ്റ് ചെയ്യുന്നത്.
നിറഞ്ഞ കരഘോഷത്തിനിടെ കുട്ടി സ്കേറ്റിങ് ആരംഭിക്കുന്നു. വിധികര്‍ത്താക്കള്‍ നിരീക്ഷിക്കുമ്പോള്‍ ഒരു പ്രത്യേക നിറത്തില്‍ അടയാളപ്പെടുത്തിയ കോര്‍ട്ടില്‍ അവള്‍ രണ്ട് തവണ കൃത്യമായി '8' ആകൃതി ഉണ്ടാക്കുന്നു. പൂര്‍ണ ഏകാഗ്രതയോടെ ശരിയായ രീതിയില്‍ സ്‌കേറ്റിങ് ചെയ്ത് അവള്‍ വേഗത്തില്‍ അമ്മയുടെ അടുത്തേക്ക് നീങ്ങി അവരെ ആലിംഗനം ചെയ്യുന്നു.
'ഒന്നും അസാധ്യമല്ല. അഡാപ്റ്റീവ് സ്‌കേറ്റിങിലെ ദേശീയ ചാമ്പ്യനാണ് അര്‍ജന്റീനയിൽ നിന്നുള്ള മിലി ട്രെജോ. ഒടുവിൽ അമ്മയുടെ ആലിംഗനം' എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്.
വീഡിയോ നിരവധി ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. ഒന്നും അസാധ്യമല്ല എന്നായിരുന്നു ഒരാളുടെ കമന്റ്. മനോഹരം, നിന്നെ സല്യൂട്ട് ചെയ്യുന്നു കുട്ടി. വൗ വളരെ പ്രചോദനാത്മാകം... തുടങ്ങി നിരവധി കമന്റുകളാമ് വീഡിയോക്ക് താഴെ നിറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക