റിപ്പോര്‍ട്ടറെ ചുറ്റിപ്പിടിച്ച് കുട്ടിയാന; വൈറല്‍ വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th November 2022 01:23 PM |
Last Updated: 15th November 2022 02:36 PM | A+A A- |

വീഡിയോ ദൃശ്യം
ആനകളുടെ നിരവധി രസകരമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ' കുട്ടിയാന' വീഡിയോ ആണ് സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആനക്കുട്ടി റിപ്പോര്‍ട്ടറെ ഇക്കിളിപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്.
ആനക്കൂട്ടത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ്ങിനിടെയാണ് കുട്ടിയാന തുമ്പിക്കൊക്കാണ്ട് ഇയാളെ ഇക്കിളിപ്പെടുത്തുന്നത്. ഒരു വന്യജീവി ട്രസ്റ്റിനെ കുറിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്. ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്
വന്യജീവികളുടെ സംരക്ഷണത്തിനായി ഏറെ നാളായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനകളില്‍ ഒന്നാണ് ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്.
ഈ വാർത്ത കൂടി വായിക്കൂ
കൂറ്റന്‍ മൂര്‍ഖന്‍ ഫ്രിഡ്ജില്‍; ഞെട്ടി കുടുംബം- വീഡിയോ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ