അടുക്കളയിൽ മരുമകളുടെ കിടിലൻ നൃത്തം, കട്ട സപ്പോർട്ടുമായി അമ്മായിയമ്മയും;വിഡിയോ വൈറൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 01:53 PM  |  

Last Updated: 18th November 2022 01:53 PM  |   A+A-   |  

daughter_in_law_dance

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

ഷ്ടങ്ങളെ പിന്തുടരാൻ കട്ട സപ്പോർട്ട് തരുന്ന അമ്മായിയമ്മയെ ഏത് പെൺകുട്ടിയാണ് ആ​ഗ്രഹിക്കാത്തത്. അങ്ങനെയൊരു അമ്മായിയമ്മയുടെയും മരുമകളുടെയും വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുക്കളി‌യിൽ നിന്ന് നൃത്തം ചെയ്യുന്ന മരുമകളും ഇത് കണ്ടാസ്വദിച്ച് ചിരിച്ച് പ്രോത്സാഹിപ്പിക്കുന്ന അമ്മായിയമ്മയുമാണ് വിഡിയോയിലുള്ളത്. 

വിനിത ശർമ്മ എന്ന സ്ത്രീയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ അടുക്കളയിൽ വച്ച് നൃത്തം ചെയ്തു തകർക്കുകയാണ് വിനിത. ‘ലത് ലഗ് ഗയി’ എന്ന ഹിന്ദിഗാനത്തിനൊത്താണ്  വിനിത ചുവടുവയ്ക്കുന്നത്. തൊട്ടുപിന്നിലായി അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കുന്ന അമ്മായിയമ്മയെയും കാണാം. 

വിഡിയോയുടെ അവസാനം വിനിത അമ്മയുടെ അടുത്തെത്തിയും നൃത്തം ചെയ്യുന്നത് കാണാം.  ഇത്രയും കൂളായ മാതാപിതാക്കളെയും കുടുംബത്തെയും കിട്ടിയതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്നാണ് വിഡിയോയ്ക്കൊപ്പം വിനിത കുറിച്ചിരിക്കുന്നത്. മുൻപും അമ്മയ്ക്കൊപ്പമുള്ള വിഡിയോകൾ വിനിത പങ്കുവച്ചിട്ടുണ്ട്. താൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് തുടരുന്നത് എന്നും ഭർത്താവിന്റെ കുടുംബവും തന്നെ അതേ രീതിയിൽ അംഗീകരിക്കുന്നുണ്ടെന്നും വിനിത കുറിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കൃഷ്ണമൃഗത്തെ ആക്രമിച്ചു; രക്ഷപ്പെടാന്‍ വെള്ളത്തില്‍ ചാടി സിംഹം-വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ