30,000 കിലോമീറ്റര്‍ താണ്ടി ഒരു ഫുഡ് ഡെലിവറി; സിംഗപ്പൂരില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് ഭക്ഷണം എത്തിച്ച് മാനസ, വിഡിയോ 

സിംഗപ്പൂരില്‍ നിന്ന് ഭക്ഷണപൊതിയുമായി അന്റാര്‍ട്ടിക്കയില്‍ എത്തുന്നതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ഴയും വെയിലുമൊക്കെ നേരിട്ട് പറഞ്ഞ സമയത്ത് ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി എത്തുന്നവരാണ് നമ്മള്‍ കാണുന്ന പല ഡെലിവറി ഏജന്റ്‌സും. എന്നാല്‍ ഒരു ഫുഡ് ഓര്‍ഡര്‍ എത്തിച്ചുനല്‍കാനായി 30,000 കിലോമീറ്റര്‍ സഞ്ചരിച്ച ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? തമാശയല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച് ഭക്ഷണം എത്തിച്ചിരിക്കുകയാണ് മാനസ ഗോപാല്‍ എന്ന യുവതി. സിംഗപ്പൂരില്‍ നിന്ന് ഭക്ഷണപൊതിയുമായി അന്റാര്‍ട്ടിക്കയില്‍ എത്തുന്നതിന്റെ വിഡിയോ മാനസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

സിംഗപ്പൂരില്‍ നിന്ന് യാത്രതുടങ്ങിയ മാനസ ഹാംബര്‍ഗിലേക്കാണ് പോയത്. പിന്നാലെ ബ്യൂണസ് ഐറീസും ഉഷുവയയും കടന്നാണ് അന്റാര്‍ട്ടിക്കയില്‍ എത്തിയത്. ' ഇന്ന് ഞാന്‍ ഒരു സ്‌പെഷ്യല്‍ ഫുഡ് ഡെലിവറി നടത്തി, സിംഗപ്പൂരില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക്', വിഡിയോയ്‌ക്കൊപ്പം മാനസ പങ്കുവച്ച കുറിപ്പ് തുടങ്ങുന്നതിങ്ങനെ. സിംഗപ്പൂരിയന്‍ രുചികള്‍ 30,000ത്തിലധികം കിലോമീറ്ററുകള്‍ താണ്ടി നാല് ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് എത്തിക്കുന്ന എന്നത് എപ്പോഴും കിട്ടുന്ന അവസരമല്ലെന്നും മാനസ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com