ചായയ്‌ക്കൊപ്പം ഒരു കിടിലന്‍ കോമ്പിനേഷന്‍; മോരപ്പം തയ്യാറാക്കാം, റെസിപ്പി 

രുചിയേറിയതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാനാകുന്നതുമാണ് മോരപ്പം. റെസിപ്പി ഇതാ...
മോരപ്പം/ വിഡിയോ സ്ക്രീൻഷോട്ട്
മോരപ്പം/ വിഡിയോ സ്ക്രീൻഷോട്ട്

സൗത്ത് ഇന്ത്യന്‍ ചായക്കടികള്‍ക്ക് ആരാധകരേറെയാണ്. രുചിയേറിയതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാനാകുന്നതുമാണ് എന്നതും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. അത്തരത്തില്‍ ഒന്നാണ് മോരപ്പം. 

ആറ് മണിക്കൂറെങ്കിലും പുളിപ്പിക്കാന്‍ വച്ചതിന് ശേഷമാണ് മോരപ്പം സാധാരണ തയ്യാറാക്കുന്നത്. ഉഴുന്ന്, അരി, പരിപ്പ് എന്നിവയാണ് ഇത് തയ്യാറാക്കാനുള്ള പ്രധാന ചേരുവകള്‍. 

ചേരുവകള്‍

ഒരു കപ്പ് പച്ചരി
1/3 കപ്പ് ഉഴുന്ന്
ഒരു ടേബിള്‍സ്പൂണ്‍ പരിപ്പ്
ഉപ്പ്
എണ്ണ
1/2 കപ്പ് തൈര്
1/4 ടീസ്പൂണ്‍ മുളകുപൊടി
1 ടേബിള്‍സ്പൂണ്‍ എള്ളെണ്ണ
1/2 ടീസ്പൂണ്‍ കടുക്
മല്ലിയില
വേപ്പില
2 പച്ചമുളക്
2 നുള്ള് കായപ്പൊടി

തയ്യാറാക്കുന്ന വിധം

പച്ചരിയും ഉഴുന്നും പരിപ്പും വെള്ളത്തില്‍ 2-3മണിക്കൂര്‍ കുതിര്‍ക്കുക. നന്നായി അരച്ചെടുത്തതിന് ശേഷം കുറഞ്ഞത് നാല് മണിക്കൂര്‍ എങ്കിലും പുളിക്കാന്‍ വയ്ക്കണം. അതിനുശേഷം തൈര് ചേര്‍ത്ത് പത്ത് മിനിറ്റ് വയ്ക്കണം.  

ഒരു പാനില്‍ എള്ളെണ്ണ ഒഴിച്ചശേഷം കടുക്, ഉഴുന്ന്, പരിപ്പ് എന്നിവ ചേര്‍ക്കണം, ഇതിലേക്ക് മല്ലിയില, വേപ്പില, പച്ചമുളക് എന്നിവയും ചേര്‍ക്കണം. അല്‍പം ഇഞ്ചിയും ആകാം. നിറം മാറിക്കഴിയുമ്പോള്‍ കായപ്പൊടിയും ചേര്‍ക്കാം. ഇത് അരച്ചുവച്ചിരിക്കുന്ന മാവിലേക്ക് ചേര്‍ക്കണം. ഈ സമയം അല്‍പം മുളകുപൊടിയും ചേര്‍ക്കാം. ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ ഒഴിച്ചതിന് ശേഷം മാവ് ഒഴിച്ച് മൂടിവയ്ക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com