മാറിടം കൈവച്ച് മറച്ച് നഗ്നയായി മോഡല്‍ റാംപിലെത്തി; സ്‌പ്രെ ചെയ്ത് ഞൊടിയിടയില്‍ ഡ്രെസ് റെഡി, വിഡിയോ 

പാരീസ് ഫാഷൻ വീക്കിന്റെ സ്‌പ്രിംഗ്/സമ്മർ 2023 റാംപിലാണ് ബെല്ല ഫാഷന്‍ ലോകത്തെ ഞെട്ടിച്ചത്
ബെല്ല ഹഡീഡ്
ബെല്ല ഹഡീഡ്

സ്‌പ്രേ-ഓൺ വസ്ത്രം ധരിച്ച് റാംപിൽ തിളങ്ങി അമേരിക്കന്‍ മോഡല്‍ ബെല്ല ഹഡീഡ്. നഗ്നയായി വേദിയിലെത്തിയ ബെല്ലയ്ക്കായി വേദിയില്‍ വച്ചു തന്നെ വസ്ത്രം ഒരുക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. പാരീസ് ഫാഷൻ വീക്കിന്റെ സ്‌പ്രിംഗ്/സമ്മർ 2023 റാംപിലാണ് ബെല്ല ഫാഷന്‍ ലോകത്തെ ഞെട്ടിച്ചത്. 

അടിവസ്ത്രം മാത്രം ധരിച്ചു വേദിയിലെത്തിയ ബെല്ലയ്ക്ക് പിന്നാലെ റാംപിലെത്തിയ രണ്ടു പേര്‍ വെള്ള നിറത്തിലുള്ള ദ്രാവകം മോഡലിന്റെ ദേഹത്തേക്ക് സ്‌പ്രേ ചെയ്യാന്‍ തുടങ്ങി. ഏറെ വൈകാതെ ഇത് ഉണങ്ങുകയും വസ്ത്രം പോലെ തോന്നിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസൈനര്‍ എത്തി സ്ലിറ്റും സ്ലീവും നല്‍കി ഒരു സ്‌റ്റൈലിഷ് ഗൗണാക്കി ഇതിനെ മാറ്റുകയായിരുന്നു. 

കോപർണി എന്ന ലേബലിനു വേണ്ടിയാണ് താരം റാംപിൽ ചുവടുവച്ചത്. ഫാബ്രിക്കന്‍ എന്ന മെറ്റീരിയല്‍ ആണ് ബെല്ലയുടെ ശരീരത്തിൽ സ്‌പ്രേ ചെയ്തത്. ഒരു വസ്തുവിലേക്ക് സ്‌പ്രേ ചെയ്തു കഴിഞ്ഞാല്‍ ഉറയ്ക്കുകയും വസ്ത്രം പോലെ മാറുകയും ചെയ്യുന്നതാണ് ഫാബ്രിക്കന്റെ പ്രത്യേക. ഇത് വീണ്ടും ദ്രാവക രൂപത്തിലേക്ക് മാറ്റി പുനരുപയോഗിക്കാനുമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com