ദീപാവലിക്ക് എന്താ സ്പെഷ്യൽ? ലഡ്ഡു ഒന്ന് വീട്ടിൽ പരീക്ഷിച്ചാലോ? 

ദീ‌പാവലി സ്പെഷ്യൽ ലഡ്ഡു വീട്ടിൽ തയ്യാറാക്കാം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദീപാവലി എന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്നത് പഠക്കവും മധുരപലഹാരങ്ങളുമാണ്. മധുരം പങ്കുവയ്ക്കാതെ ദീപാവലി ആഘോഷങ്ങൾ പൂർത്തിയാകത്തുമില്ല. എന്നാൽ ഇത്തവണ ദീ‌പാവലി സ്പെഷ്യൽ ലഡ്ഡു ഒന്ന് വീട്ടിൽ പരീക്ഷിച്ചാലോ? 

ചേരുവകൾ

ഒരു കപ്പ് കടലമാവ്, മുക്കാൽ കപ്പ് വെള്ളം, അര ടീസ്പൂൺ ഏലയ്ക്കാപൊടി, 2 ടീസ്പൂൺ നെയ്യ്, 1 കപ്പ് പഞ്ചസാര, ഒരു നുള്ള് കളർ, ആവശ്യത്തിന് അണ്ടിപ്പരിപ്പ്, എണ്ണ, ഉണക്കമുന്തിരി, പിസ്ത.                   

തയാറാക്കുന്നത്

ഒരു പാത്രത്തിൽ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കളറും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കിയ മാവ് ചെറിയ ദ്വാരമുള്ള പാത്രത്തിലൂടെ എണ്ണയിലേക്ക് ഒഴിച്ച് ബൂന്ദി വറുത്തെടുക്കുക. 

മറ്റൊരു പാത്രത്തിൽ ഒരു കപ്പ് പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും കളറും ഏലയ്ക്കാ പൊടിയും ചേർത്ത് തിളപ്പിക്കുക. അഞ്ച് മിനിറ്റ് വേവിച്ചതിന് ശേഷം തീ ഓഫ് ചെയ്ത് ബൂന്ദിയും നെയ്യും ചേർത്ത് നന്നായി യോജിപ്പിക്കണം. വീണ്ടും ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത് അണ്ടിപ്പരിപ്പും ചേർത്ത് മിക്‌സ് ചെയ്ത് ചെറുചൂടോടെ ഉരുട്ടി എടുക്കുക. ഉരുട്ടിയെടുത്ത ശേഷം ഉണക്കമുന്തിരി, പിസ്ത എന്നിവ വച്ച് അലങ്കരിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

‍‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com