സ്വന്തം വീടിന്റെ വാതിലിന് പിങ്ക് പെയിന്റ് അടിച്ചു; സ്ത്രീക്ക് 19 ലക്ഷം രൂപ പിഴ!

അധികൃതരുടെ ഭാ​ഗത്തു നിന്നുള്ള സമീപനം ദുരുദ്ദേശപരമാണ് എന്നാണ് മിറാൻഡ വാദിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

എഡിൻബർ​ഗ്: സ്വന്തം വീടിന്റെ മുൻവശത്തെ വാതിലിന് പിങ്ക് നിറമടിച്ച വീട്ടുടമയായ സ്ത്രീക്ക് ലക്ഷക്കണക്കിന് രൂപയുടെ പിഴ ചുമത്തി സിറ്റി കൗൺസിൽ. സ്കോട്ലൻഡിലാണ് വിചിത്ര സംഭവം. എ‍ഡിൻബർ​ഗിലെ ന്യൂ ടൗൺ ഏരിയയിലെ 48കാരിയായ മിറാൻഡ ഡിക്സൻ എന്ന സ്ത്രീക്കാണ് 19.10 ലക്ഷം രൂപ പിഴയൊടുക്കാൻ സിറ്റി കൗൺസിൽ നോട്ടീസ് അയച്ചത്. 

കഴിഞ്ഞ വർഷമാണ് വീടിന്റെ വാതിലിന് പിങ്ക് നിറം നൽകിയത്. എന്നാൽ സിറ്റി കൗൺസിൽ പ്ലാനർമാർ ഈ നിറത്തെ എതിർക്കുകയും വെള്ള പെയിന്റ് ചെയ്യണമെന്ന് മുന്നറിയിപ്പും നൽകി. 

അധികൃതരുടെ ഭാ​ഗത്തു നിന്നുള്ള സമീപനം ദുരുദ്ദേശപരമാണ് എന്നാണ് മിറാൻഡ വാദിക്കുന്നത്. അവർ ഉന്നയിക്കുന്ന വിഷയം നിസാരമാണെന്നും അവർ പറയുന്നു. 

രണ്ട് കുട്ടികളുടെ മാതാവായ മിറാൻഡയ്ക്ക് 2019ൽ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായാണ് വീട് ലഭിച്ചത്. രണ്ട് വർഷം താമസിച്ചതിന് ശേഷമാണ് അവർ വീട് മോടി കൂട്ടാൻ തീരുമാനിച്ചത്. ഇതിന്റെ ഭാ​ഗമായി മുൻ വാതിലിന് പിങ്ക് നിറം നൽകുകയായിരുന്നു.

ബ്രിസ്റ്റോൾ, നോട്ടിങ് ഹിൽ, ഹാരോഗേറ്റ് തുടങ്ങിയ നഗരങ്ങൾ യുകെയിലുണ്ട്. അവിടെയെല്ലാം വീടുകളുടെ മുൻവശത്തെ വാതിലിന് വെള്ളയല്ല. ഇത്തരത്തിലുള്ള നിറങ്ങളാണ് നൽകുന്നു. അത്തരത്തിലുള്ള തിളക്കമുള്ള നിറം സ്വന്തം വീടിനും വേണമെന്ന ആ​ഗ്രഹമാണ് വാതിലിന് ഈ നിറം നൽകാൻ കാരണം. വീട്ടിൽ വന്ന് എന്റെ മുൻ വാതിൽ കാണുന്നത് തനിക്ക് സന്തോഷം നൽകുന്നു. അതിൽ അഭിമാനിക്കുന്നുവെന്നും മിറാൻഡ പറയുന്നു. 

പിഴ സംബന്ധിച്ച തർക്കങ്ങൾ നടക്കുന്നതിനിടെ വാതിൽ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി മാറി. ഈ തെരുവിലെത്തുന്നവർ പിങ്ക് നിറത്തിലുള്ള കൗതുകം നിറയ്ക്കുന്ന വാതിലിന് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ഇപ്പോൾ തിരക്കുകൂട്ടുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com