സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പല വിഡിയോകളും പലപ്പോഴും നമ്മളെ സന്തോഷിപ്പിക്കാറുണ്ട്, ചിലതൊക്കെ ചിന്തിപ്പിക്കാറുമുണ്ട്. അത്തരത്തില്‍ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ഒരു ചെരുപ്പുകുത്തിയുടെ പ്രവര്‍ത്തിയാണ് വിഡിയോയില്‍ ആളുകളുടെ മനസ്സുകവര്ന്നിരിക്കുന്നത്.
താല്കാലികമായി കെട്ടിയുണ്ടാക്കിയ തന്റെ കടയിലിരിക്കുന്ന ചെരിപ്പുകുത്തി തന്റെ ചുറ്റുമുള്ള പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് വിഡിയോയിലുള്ളത്. ഒരു കൂട്ടം പക്ഷികള്‍ക്ക് മുന്നിലേക്ക് ഒരു കൂട് നിറയെ ധാന്യം തുറന്നുവയ്ക്കുകയായിരുന്നു അയാൾ. "ഇത്തരം നന്മയുള്ള പ്രവര്‍ത്തി ചെയ്യാന്‍ ലക്ഷപ്രഭുവൊന്നും ആകണ്ട ഈ വ്യക്തിയെപ്പോലെ നല്ല മനസ്സ് മതി"യെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.
ചെരുപ്പുകുത്തിയെ പ്രശംസിച്ചുകൊണ്ടാണ് വിഡിയോയ്ക്ക് ലഭിക്കുന്ന മുഴുവന്‍ കമന്റുകളും. "മനസ്സുകൊണ്ട് ഇയാളാണ് ഏറ്റവും സമ്പന്നന്", "എത്ര മനോഹരമായ പ്രവര്‍ത്തി", എന്നെല്ലാമാണ് ആളുകള്‍ കുറിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ