ഇനി മേലാൽ ഉറങ്ങില്ല, സുഹൃത്തുക്കൾ കൊടുത്ത പണി അത്ര ​ഗംഭീരം; വൈറൽ വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2023 12:07 PM  |  

Last Updated: 01st April 2023 12:07 PM  |   A+A-   |  

funny

ചിത്രം ട്വിറ്റർ വിഡിയോ സ്ക്രീൻഷോട്ട്

സുഹൃത്തുക്കള്‍ക്കിടയില്‍ പരസ്പരം 'പണികൊടുക്കല്‍' സാധാരമാണ്... ഓഫീസില്‍ കിടന്ന് ഉറങ്ങിയ ഒരാള്‍ക്ക് സുഹൃത്തുകള്‍ കൊടുത്ത ഒന്നൊന്നര പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ജോലിക്കിടെ ഒരാള്‍ ഓഫീസില്‍ കിടന്ന് ഉറങ്ങുകയാണ്. ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നില്ല. അപ്പോള്‍ ടീമിലെ മറ്റൊരാള്‍ ഇത് എല്ലാവരെയും കാണിച്ചു കൊടുത്തിട്ട് ഓഫീസിന്റെ ഒരു വശത്തേക്ക് നീങ്ങാന്‍ ആവശ്യപ്പെടുന്നു. ശബ്ദമുണ്ടാക്കാതെ എല്ലാവരും ഓഫീസിന്റെ ആരും ശ്രദ്ധിക്കാത്ത ഒരു വശത്തേക്ക് മാറിയിരിക്കുന്നു. അല്പസമയത്തിന് ശേഷം ഉറക്കമുണര്‍ന്ന ജീവനക്കാരന്‍ ചുറ്റും നോക്കി അമ്പരന്നു.

എല്ലായിടത്തും അന്വേഷിച്ച ശേഷം ആരേയും കാണാതെ വന്നപ്പോള്‍ സുഹൃത്തിനെ വിളിച്ച് കാര്യം തിരക്കി. അപ്പോഴാണ് അടുത്ത ട്വിസ്റ്റ്, ഞായറാഴ്ച ആയതിനാല്‍ തിയേറ്ററിലാണെന്നായിരുന്നു സുഹൃത്തിന്റെ മറുപടി. ഇതു കേട്ടപ്പോള്‍ ജീവനക്കാരന്റെ ആകെ കിളി പോയി. വെള്ളിയാഴ്ച ജോലിക്ക് വന്ന താന്‍ ഞായറാഴ്ച വരെ കിടന്നു ഉറങ്ങിയോ എന്ന് ചോദിച്ചു കൊണ്ട് ഫോണ്‍ കട്ട് ചെയ്ത് മറുവശത്തേക്ക് പോയി. ഈ സമയം മറഞ്ഞിരുന്ന ജീവനക്കാര്‍ എല്ലാം ഒന്നുമറിയാത്ത പോലെ തിരിച്ചെത്തി ജോലി തുടര്‍ന്നു. ഇതിനിടെ കയറിവരുന്ന ജീവനക്കാരന്‍ എന്താണ് തനിക്ക് ചുറ്റും നടക്കുന്നതെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.

എന്നാല്‍ ഈ വിഡിയോ ബോധപൂര്‍വം സൃഷ്ടിച്ചതാണോ യഥാര്‍ഥ സംഭവമാണോ എന്നതിൽ വ്യക്തതില്ല. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി. ജോലിക്കിടെ ഉറങ്ങരുതെന്ന് ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫണ്ണിമാന്‍പേജ് എന്ന ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി രസകരമായി കമന്റുകളും വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. അയാള്‍ക്ക് ഇപ്പോഴും അവിടെ ജോലിയുണ്ടോ എന്ന തരത്തിലായിരുന്നു കമന്റുകള്‍. വിഡിയോ ഒര്‍ജിനല്‍ ആണോ എന്ന സംശയവും പലരുടെ കമന്റുകളിലൂടെ പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വീണ്ടും ശ്രമിച്ചു, വീണ്ടും തോറ്റു'; വിശാലും ജ്വാല ഗുട്ടയും വേര്‍പിരിയുന്നു? ട്വീറ്റ് പണിതന്നു, അവസാനം  വിശദീകരണം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ