

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വിഷ്ണു വിശാല്‍. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയാണ് താരത്തിന്റെ ജീവിതസഖി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് താരം പങ്കുവച്ച ഒരു ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. താന്‍ വീണ്ടും ശ്രമിച്ചിട്ടും പരാജയപ്പെട്ടു എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതോടെ വിഷ്ണുവും ജ്വാലയും വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. അതിനു പിന്നാലെ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ വ്യക്തി ജീവിതത്തിന് പോസ്റ്റുമായി ബന്ധമില്ലെന്നും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ചാണ് പറഞ്ഞത് എന്നാണ് വിഷ്ണു വ്യക്തമാക്കിയത്. ''എല്ലാവര്‍ക്കും നമസ്‌കാരം. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അത് പ്രഫഷനല്‍ ജീവിതത്തെ ഉദ്ദേശിച്ച് ഞാന്‍ എഴുതിയ വാക്കുകളായിരുന്നു. വ്യക്തിപരമായ കാര്യമൊന്നുമല്ല. ഒരാള്‍ക്കു കൊടുക്കാന്‍ കഴിയുന്ന വിലപ്പെട്ട സമ്മാനം വിശ്വാസമാണ്. അതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ നമ്മെത്തന്നെ കുറ്റപ്പെടുത്തുകയാണ് പതിവ്. അതിനായി നമ്മെ സ്വയം ഒരുക്കുക.''- വിഷ്ണു കുറിച്ചു.
ഞാന്‍ പലതവണ പരിശ്രമിച്ചു, വീണ്ടും പരാജയപ്പെട്ടു. വീണ്ടും അറിയുന്നു. ഇതിനു മുമ്പുള്ളത് പരാജമായിരുന്നില്ല, എന്റെ തെറ്റുമായിരുന്നില്ല. അത് വിശ്വാസവഞ്ചനയായിരുന്നു.- എന്നാണ് ആദ്യത്തെ ട്വീറ്റില്‍ വിശാല്‍ കുറിച്ചത്. ജ്വാലയ്‌ക്കൊപ്പമുള്ള രണ്ടാം വിവാഹവും പരാജയപ്പെട്ടോ എന്നും വിവാഹമോചനത്തിന് ഒരുങ്ങുകയാണോ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ പോസ്റ്റ് അപ്രത്യക്ഷമായി. അതിനു പിന്നാലെയാണ് വിശദീകരണവുമായി താരം എത്തിയത്.
2021ലാണ് വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാവുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. രഞ്ജിനി നട്രാജ് ആയിരുന്നു വിഷ്ണുവിന്റെ ആദ്യഭാര്യ. 2010ല്‍ ഇവര്‍ വിവാഹിതരായി. 2018ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates