ആദ്യമായി ഡേറ്റിങ്ങിന് പോകുവാണോ? പുരുഷന്മാരെ മനസ്സിലാക്കാന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

ആദ്യമായി ഡേറ്റിങ്ങിന് പോകുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദ്യമായി ഡേറ്റിങ്ങിന് പോകുമ്പോള്‍ സ്വാഭാവികമായും ഒരു ചെറിയ ടെന്‍ഷനും പരിഭ്രമവുമൊക്കെ ഉണ്ടാകും. എന്നാല്‍ ഒപ്പമുള്ള ആളെ മനസ്സിലാക്കാന്‍ ഈ സമയം നന്നായി വിനിയോഗിക്കുകയും വേണം. ആദ്യമായി ഡേറ്റിങ്ങിന് പോകുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.

ഒപ്പമുള്ള ആള്‍ക്കൊപ്പം ഒരു റിലേഷന്‍ഷിപ്പ് സാധ്യമാകുമോ എന്നറിയാല്‍ ഡേറ്റിങ്ങിന്റെ ആദ്യ ദിവസം തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം തന്നെ ഡേറ്റിങ്ങില്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വേണം, ആ വ്യക്തിയെ കൂടുതല്‍ മനസ്സിലാക്കാന്‍ ആണോ അതോ കൂടുതല്‍ അടുപ്പം സ്ഥാപിക്കാനാണോ എന്ന് തിരിച്ചറിയണം. നിങ്ങള്‍ ഒന്നിച്ചുള്ള ഇടം ആ വ്യക്തി എത്രത്തോളം കംഫര്‍ട്ടബിളും സുരക്ഷിതവും ആക്കുന്നുണ്ടെന്ന് തിരിച്ചറിയണം. ശാരീരികമായി ഇടപെടുന്നതിന് മുമ്പ് നിങ്ങളുടെ അനുവാദം ചോദിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. 

നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളില്‍ അയാള്‍ക്കുള്ള താത്പര്യം, ചോദിക്കുന്ന ചോദ്യങ്ങള്‍, നിങ്ങളുടെ കഥയറിയാന്‍ അയാള്‍ക്കുള്ള താത്പര്യം ഇവയെല്ലാം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ എന്ത് വേണമെന്ന് തിരഞ്ഞെടുക്കാനും ബില്‍ അടയ്ക്കാനുമൊക്കെ നിങ്ങള്‍ക്കും അവസരം നല്‍കുന്നുണ്ടോ എന്ന് നോക്കണം. അവസാനം ആ ദിവസം നിങ്ങള്‍ക്ക് എങ്ങനെയുണ്ടായിരുന്നു എന്നും വിലയിരുത്തണം. ആ ദിവസം സന്തോഷമാണോ ലഭിച്ചത്? ഇനിയും ഇങ്ങനെയൊരു കൂടിക്കാഴ്ച്ച ആഗ്രഹിക്കുന്നുണ്ടോ? എന്ന് സ്വയം ചോദിക്കണം. കാരണം, ഫസ്റ്റ് ഡേറ്റ് എപ്പോഴും ഒരു പരീക്ഷണയാത്രയാണ്.

ഫസ്റ്റ് ഡേറ്റില്‍ പുരുഷന്മാരില്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

ആശയവിനിമയം: എങ്ങനെയാണ് ആ വ്യക്തി നിങ്ങളോട് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കണം. അയാള്‍ ഒരു നല്ല കേള്‍വിക്കാരനാണോ? അയാള്‍ നിങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടോ? നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ അയാള്‍ക്ക് താത്പര്യമുണ്ടോ? നിങ്ങള്‍ സംസാരിക്കുമ്പോള്‍ നിര്‍ത്താന്‍ പറയുകയോ ഇടയ്ക്ക് കേറി സംസാരിക്കുകയോ ചെയ്യുന്നുണ്ടോ? ഇതെല്ലാം ആ വ്യക്തി നിങ്ങളുടെ ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില നല്‍കുന്നുണ്ടോ എന്നറിയാന്‍ സഹായിക്കുന്നതാണ്. 

ശരീരഭാഷ: ഒപ്പമുള്ള വ്യക്തിയുടെ ശരീരഭാഷയും ശ്രദ്ധിക്കണം. കണ്ണുകളില്‍ നോക്കിയാണോ സംസാരിക്കുന്നത്. നിങ്ങള്‍ക്കൊപ്പമുള്ള സമയം അയാള്‍ കംഫര്‍ട്ടബിള്‍ ആണോ?  എന്നൊക്കെ ശ്രദ്ധിക്കണം. നിങ്ങളുമായി സമയം ചിലവഴിക്കുന്നത് ആ വ്യക്തിക്ക് ഇഷ്ടമാണോ എന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും. 

മറ്റ് വ്യക്തികളോടുള്ള സമീപനം: നടക്കുമ്പോഴും ഒന്നിച്ച് ആയിരിക്കുമ്പോഴുമെല്ലാം ചുറ്റുമുള്ള ആളുകളോട് അയാള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാന്‍ പോകുന്ന ഹോട്ടലിലെ ജീവനക്കാരോടും സെക്യൂരിറ്റി, റോഡില്‍ കാണുന്ന മറ്റ് വ്യക്തികള്‍ എന്നുവരോടുമെല്ലാം എങ്ങനെ ഇടപെടുന്നു എന്ന് നിരീക്ഷിക്കണം. റിലേഷന്‍ഷിപ്പിലെ തുടക്കഘട്ടം അവസാനിച്ചാലും തുടര്‍ന്നുള്ള ആ വ്യക്തിയുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ഇത്തരം സൂചനകള്‍ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com