'താൻ രണ്ടാമതും ​ഗർഭിണിയാണ്'; പാവയെ വിവാഹം ചെയ്‌ത യുവതി !

മാർസെലോ എന്നാണ് മൊറേസ് വിവാഹം ചെയ്ത പാവയുടെ പേര്.
മെറിവോൺ റോച്ച മൊറേസ്, മാർസെലോ/ ചിത്രം ട്വിറ്റർ
മെറിവോൺ റോച്ച മൊറേസ്, മാർസെലോ/ ചിത്രം ട്വിറ്റർ

ലോകത്ത് പല വിചിത്ര വിവാഹങ്ങളും നടക്കാറുണ്ട്. മരത്തെ വിവാഹം കഴിക്കുന്നവർ, പുതപ്പിനെ വിവാഹം കഴിക്കുന്നവർ തുടങ്ങി വിചിത്രമായ പ്രണയവും വിവാഹങ്ങളും. അത്തരത്തിൽ തന്റെ റാ​ഗ് പാവയെ വിവാഹം ചെയ്‌ത് ബ്രസീലിയൻ യുവതി മെറിവോൺ റോച്ച മൊറേസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മാർസെലോ എന്നാണ് മൊറേസ് വിവാഹം ചെയ്ത പാവയുടെ പേര്.

250 ആളുകൾ മൊറേസിന്റെയും മാർസെലോയുടെയും വിചിത്ര വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന് പിന്നാലെ താൻ ​ഗർഭിണിയാണെന്ന് മെറിവോൺ റോച്ച മൊറേസ് അറിയിച്ചിരുന്നു. ഇപ്പോഴിതാ മെറിവോൺ റോച്ച മൊറേസ് വീണ്ടും ​ഗർഭിണിയാണെന്ന് വാർത്തയാണ് പുറത്ത് വരുന്നത്. 

ടിക്‌ടോക്കിലൂടെയാണ് മൊറേസ് തന്നെയാണ് ഇക്കാര്യം 
പുറത്ത് വിട്ടത്. നേരത്തെ തന്നെ മാർസെലോ ചതിച്ചെന്നും തങ്ങളുടെ കുടുംബ ജീവിതം അത്ര സുഖകരമല്ലെന്നും മൊറേസ് പറഞ്ഞിരുന്നു. തനിക്ക് രണ്ടാമതും കുഞ്ഞുണ്ടാകുന്നു എന്ന കാര്യം തങ്ങളുടെ വൈവാഹിക ജീവിതം മെച്ചപ്പെടുത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതെന്നും മൊറേസ് പറഞ്ഞു.

ആദ്യത്തേത് ആൺകുട്ടിയാണ്. ഒരു രാജകുമാരി വേണമെന്നാണ് ആ​ഗ്രഹം. എന്നാൽ പെൺകുട്ടിയാണെയും ആൺകുട്ടിയാണെലും സന്തോഷമെന്നും അവർ പറഞ്ഞു. വിചിത്രമായ കാര്യം പങ്കുവച്ച മൊറേസിന്റെ വീഡിയോയ്‍ക്ക് നിരവധി പേർ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com