അച്ചാർ ഉണ്ടാക്കാറുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കാം 

അച്ചാർ തയ്യാറാക്കാൻ ഒരുങ്ങുകയാണെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പതിവായി സംഭവിക്കുന്ന അബദ്ധങ്ങളെ മാറ്റിനിർത്താം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല വെറൈറ്റി അച്ചാറുകൾ ഇന്ന് കടകളിൽ ലഭിക്കും, പക്ഷെ വീട്ടിൽ‌ തയ്യാറാക്കിയ അച്ചാറുകളെ തോൽപ്പിക്കാൻ ഇവയ്ക്കാകില്ലെന്ന് നിസ്സംശയം പറയാം. ആരോ​ഗ്യത്തിന്റെ കാര്യത്തിലും രുചിയിലുമെല്ലാം വീട്ടിലുണ്ടാക്കിയ അച്ചാർ തന്നെയായിരിക്കും മുന്നിൽ. അച്ചാർ തയ്യാറാക്കാൻ ഒരുങ്ങുകയാണെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പതിവായി സംഭവിക്കുന്ന അബദ്ധങ്ങളെ മാറ്റിനിർത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് എന്താണെന്നറിയാം...

► പല പഴങ്ങളും പച്ചക്കറികളും അച്ചാറുണ്ടാക്കാൻ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ തെരഞ്ഞെടുക്കുന്നത് ഫ്രഷ് ആണെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ​ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോ​ഗിക്കുന്നത് അച്ചാറിന്റെ രുചിയിലും പ്രതിഫലിക്കും. 

► പുളി ചേർക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വിനാ​ഗിരി, നാരങ്ങാനീര് എന്നിവ ശ്രദ്ധയോടെ വേണം ചേർക്കാൻ. ഇവയുടെ അളവ് കൂടിപ്പോകുന്നത് അച്ചാറിന്റെ പുളി കൂടാനും രുചി കുറയാനും കാരണമാകും. 

► എണ്ണ കുറയ്ക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെങ്കിലും അച്ചാറിൽ ആവശ്യത്തിന് എണ്ണ ഉപയോ​ഗിക്കാതിരിക്കുന്നത് തിരിച്ചടിയാകും. അതുകൊണ്ട് പാചകവിധിയിൽ പറഞ്ഞിട്ടുള്ള അളവിൽ എണ്ണ ചേർക്കാൻ ശ്രദ്ധിക്കണം. 

► അച്ചാറുണ്ടാക്കാൻ നല്ല ക്ഷമ വേണമെന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ ചേരുവകളും നന്നായി സെറ്റ് ആയെന്ന് ഉറപ്പാക്കിവേണം മുന്നോട്ടുപോകാൻ. മാരിനേഷന് ആവശ്യത്തിന് സമയം നൽകാത്തത് രുചിയെ ബാധിക്കും. 

► അച്ചാർ തയ്യാറാക്കാനും സൂക്ഷിച്ചുവയ്ക്കാനുമെല്ലാം വൃത്തിയുള്ള ഉണങ്ങിയ പാത്രങ്ങൾ വേണം ഉപയോ​ഗിക്കാൻ. വെള്ളത്തിന്റെ അംശം അച്ചാർ വേ​ഗം കേടാകാൻ കാരണമാകും. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com