ഹൈവേയിലൂടെ 2600 ആടുകളുടെ മാർച്ച്; നയിക്കുന്നത് നായകൾ; വിഡിയോ

2600 ഓളം ആടുകളടങ്ങുന്ന കൂട്ടമാണ് ഇദഹോയിലെ ഹൈവേയിലൂടെ പോകുന്നത്
ഹൈവേയിൽ ആടുകളുടെ മാർച്ച്/ ചിത്രം സ്ക്രീൻഷോട്ട്
ഹൈവേയിൽ ആടുകളുടെ മാർച്ച്/ ചിത്രം സ്ക്രീൻഷോട്ട്

മേരിക്കയിലെ ഇദഹോയിൽ ഹൈവേയിലൂടെ 2600 ഓളം ചെമ്മരിയാടുകളുടെ മാർച്ച്. ഇദഹോയുമായി അതിർത്തി പങ്കിടുന്ന ഈ​ഗിൾ മേഖലയിലുള്ള ടേബിൾ റോക്ക് ഏരിയ എന്ന പ്രദേശത്തേക്കാണ് ഇവയുടെ മാർച്ച്. സമുദ്രനിരപ്പിൽ നിന്നും 3650 അടി പൊക്കത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പീഠാകൃതിയിലുള്ള മലമ്പ്രദേശമാണ്. 

വേനൽകാലത്ത് ടേബിൾ റോക്ക് പ്രദേശത്ത് മേയിക്കാൻ കൊണ്ടുപോകുന്നതാണ് ഇവയെ. വർഷം തോറുമുള്ള ഈ കാഴ്ച ഇപ്പോൾ ഒരു ആചാരം പോലെ മാറിയിരിക്കുകയാണ്. ഫ്രാങ്ക് ഷർട്ട് എന്നയാളുടെ ആടുകളാണിവ. ആടുകളുടെ ഈ യാത്രയ്‌ക്ക് വേണ്ടി ഹൈവേ അടച്ചിടും. നിരവധി ആളുകളാണ് ഈ കാഴ്‌ച കാണാൻ എത്തുന്നത്. ചെമ്മരിയാടുകളെ നിയന്ത്രക്കാൻ പ്രത്യേകം പരിശീലനം നൽകിയ നായകളും കർഷകരും കൂടെയുണ്ടാകും. ഇദഹോയിലെ പരമ്പരാ​ഗത കൃഷിയാണ് ചെമ്മരയാട് കൃഷി. കട്ടിയുള്ളതും എന്നാൽ മൃദുവായതുമായ കമ്പിളിക്ക് പേരുകേട്ടതാണ് ഇദഹോയിലെ ചെമ്മരിയാടുകൾ.

1880 മുതൽ മാറ്റമില്ലാതെ വർഷം തോറും ഈ യാത്ര തുടരുകയാണ്. ഹൈവേ മുറിച്ചുള്ള ആടുകളുടെ ആ മാർച്ചിന്റെ വിഡിയോ  റെക്കോർഡ് ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. ഈ കാഴ്ച നേരിൽ കാണണമെന്ന് നിരവധി ആളുകൾ കമന്റിലൂടെ ആ​ഗ്രഹം പ്രകടിപ്പിച്ചു. നായകൾ ആടുകളെ നിയന്ത്രിക്കുന്ന കാഴ്ച വളരെ രസമാണെന്നും കമന്റുകൾ വന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com