'ഗോള്‍ഡ് കുല്‍ഫി' കഴിച്ചിട്ടുണ്ടോ? ; 24കാരറ്റ് സ്വര്‍ണം ഉപയോഗിച്ച് ഉണ്ടാക്കിയതെന്ന് വാദം, വില 351! 

സ്വര്‍ണത്തില്‍ പൊതിഞ്ഞ കുല്‍ഫി കഴിച്ചിട്ടുണ്ടോ?  ഇന്‍ഡോറിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റോളിലാണ് 'ഗോള്‍ഡ് കുല്‍ഫി' വില്‍ക്കുന്നത്
വിഡിയോ സ്‌ക്രീന്‍ഷോട്ട്
വിഡിയോ സ്‌ക്രീന്‍ഷോട്ട്

വേനല്‍ക്കാലത്ത് പലരുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് കുല്‍ഫി. മലായ് കുല്‍ഫി, പിസ്ത കുല്‍ഫി, മാംഗോ കുല്‍ഫി എന്നുതുടങ്ങി പല വെറൈറ്റികളും നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷെ സ്വര്‍ണത്തില്‍ പൊതിഞ്ഞ കുല്‍ഫി കഴിച്ചിട്ടുണ്ടോ?  ഇന്‍ഡോറിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റോളിലാണ് 'ഗോള്‍ഡ് കുല്‍ഫി' വില്‍ക്കുന്നത്. 24കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞാണ് ഇവിടെ കുല്‍ഫി വില്‍ക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വിഡിയോയില്‍ പറയുന്നത്. 

കടക്കാരന്‍ ഐസ്‌ക്രീം ഫ്രീസറില്‍ നിന്ന് കുല്‍ഫി പുറത്തെടുത്ത് അതിന്റെ കവര്‍ നീക്കം ചെയ്തതിനുശേഷം ഭക്ഷ്യയോഗ്യമായ ഗോള്‍ഡ് ലീഫ് കൊണ്ട് റോള്‍ ചെയ്യും. 351 രൂപയ്ക്കാണ് സ്വര്‍ണ കുല്‍ഫി വില്‍ക്കുന്നതെന്നും വിഡിയോയില്‍ പറയുന്നു. ഈ കുല്‍ഫി വാങ്ങുന്നത് വെറും നഷ്ടമാണെന്നാണ് വിഡിയോ കണ്ട ചിലര്‍ പറയുന്നത്. മറ്റുചിലരാകട്ടെ കടയുടമയെ ആരും തട്ടിക്കൊണ്ടുപോകാതിരിക്കട്ടേ എന്നാണ് പറയുന്നത്. ഉടമയുടെ കൈയിലും കഴുത്തിലും സ്വര്‍ണനിറമുള്ള ആഭരണങ്ങള്‍ കണ്ടാണ് ഈ അഭിപ്രായം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com