ചോക്ലേറ്റ് ദോശയ്‌ക്കൊരു ട്വിസ്റ്റ്, ഇത് കിറ്റ്കാറ്റ് ദോശ!; വൈറലായി വിഡിയോ 

ഇപ്പോഴിതാ ദോശയുടെ പുതിയൊരു വെറൈറ്റി കൂടി എത്തിയിരിക്കുകയാണ്, കിറ്റ്കാറ്റ് ദോശ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ല്ല മൊരിഞ്ഞ ദോശ സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? നീര്‍ ദോശ, മസാല ദോശ, റവ ദോശ തുടങ്ങി ദോശയുടെ പല വെറൈറ്റികളും ഉണ്ടെങ്കിലും അടുത്തിടെ ചില അപ്രതീക്ഷിത കോമ്പിനേഷനുകള്‍ക്കൊപ്പം ദോശ വൈറലായിരുന്നു. ഐസ്‌ക്രീം ദോശയും മാങ്ങ കൊണ്ടുണ്ടാക്കിയ ദോശയുമെല്ലാം ഇത്തരത്തില്‍ ഞെട്ടിച്ച കോമ്പിനേഷനുകളാണ്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതിയൊരു വെറൈറ്റി കൂടി എത്തിയിരിക്കുകയാണ്, കിറ്റ്കാറ്റ് ദോശ.

ചോക്ലേറ്റ് ദോശയുടെ മറ്റൊരു പതിപ്പാണ് കിറ്റ്കാറ്റ് ദോശ. തവയില്‍ ദോശമാവൊഴിച്ച് കട്ടികുറച്ച് പരത്തിയശേഷം നെയ് ഒഴിക്കും. ഇതിലേക്ക് ചോക്ലേറ്റ് സോസ് ഒഴിച്ചതിനുശേഷം ദോശയില്‍ നന്നായി തേച്ചുപിടിപ്പിക്കും. ഇതിന് മുകളിലായി ചീസും. ദോശ നാലായി മുറിച്ചശേഷം ഓരോന്നിലും കിറ്റ്കാറ്റ് കഷ്ണങ്ങള്‍ വെച്ച് റോള്‍ ചെയ്താണ് കിറ്റ്കാറ്റ് ദോശ തയ്യാറാക്കിയിരിക്കുന്നത്. ചോക്ലേറ്റ് ദോശ വിത്ത് കിറ്റ്കാറ്റ് ആന്‍ഡ് ചീസ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

വിചിത്ര ഫുഡ് കോമ്പിനേഷനുകളോടുള്ള വിയോജിപ്പ് ആളുകള്‍ കിറ്റ്കാറ്റ് ദോശയോടും പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് തയ്യാറാക്കിയ ആളുടെ ലൈസന്‍സ് റെദ്ദാക്കണമെന്നും ഇത്തരം പരീക്ഷണങ്ങള്‍ അവസാനിക്കണം എന്നുമൊക്കെയാണ് കമന്റുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com