‌‌‌'നീ പോയി ആ പാത്രങ്ങൾ കഴുക്‌‌‌', കളിയാക്കിയ വ്യക്തിക്ക് കിടിലൻ മറുപടി നൽകി പെൺകുട്ടി

ഇൻസ്റ്റഗ്രാമിൽ 'ആസ്ക് മി എനിതിങ്' എന്ന് സ്റ്റോറി ഇട്ട കഷഫ് അലിയുടെ മുന്നിലേക്കാണ് ആ നിർദേശം എത്തിയത്. 'നീ പോയി ആ പാത്രങ്ങൾ കഴുകിവയ്ക്ക്'...
കഷഫ് അലി/ചിത്രം: ഇൻസ്റ്റാ​ഗ്രാം
കഷഫ് അലി/ചിത്രം: ഇൻസ്റ്റാ​ഗ്രാം

വീട്ടുജോലികൾ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്നും സ്ത്രീകൾ വീട്ടുജോലികൾ മാത്രം ചെയ്യാനുള്ളവരാണെന്നുമുള്ള പിന്തിരിപ്പൻ ചിന്താ​ഗതിയുമായി ജീവിക്കുന്നവർക്ക് ഇക്കാലത്തും കുറവില്ല. അങ്ങനെയുള്ള ആളുകളുടെ ഒരു പ്രതിനിധി ഏത് പുത്തൻ സാങ്കേതികവിദ്യ ഉപയോ​ഗിച്ചാലും പുതിയകാലത്തേ ഏത് മാധ്യമത്തിൽ എത്തിയാലും കാര്യമില്ല, അവരുടെ വാക്കുകളിലും ചെയ്തികളിലുമെല്ലാം ഈ മനോഭാവം നിറയും. അങ്ങനെയൊരു വ്യക്തിയെയാണ് പാകിസ്ഥാനി ഇൻഫ്ലുവൻസറായ കഷഫ് അലിക്ക് നേരിടേണ്ടിവന്നത്. 

ഇൻസ്റ്റഗ്രാമിൽ 'ആസ്ക് മി എനിതിങ്' എന്ന് സ്റ്റോറി ഇട്ട കഷഫ് അലിയുടെ മുന്നിലേക്കാണ് ആ നിർദേശം എത്തിയത്. 'നീ പോയി ആ പാത്രങ്ങൾ കഴുകിവയ്ക്ക്' എന്നായിരുന്നു ആ നിർദേശം. കേട്ടപാടെ പെൺകുട്ടി പോയി പാത്രം കഴുകി വച്ചു. അതിനുശേഷം അവർ സംസാരിച്ചുതുടങ്ങി. ദേ പാത്രം കഴുകി. അങ്ങനെ ചെയ്തതിലൂടെ ഞാൻ വലിയ ആളാവുകയോ ചെറുതാവുകയോ ചെയ്തോ? ഒന്നും സംഭവിച്ചില്ലല്ലോ. ഒരു ജോലി ആയിരുന്നു അത്. ഞാനത് ചെയ്യുകയും ചെയ്തു. അതിനെ സ്ത്രീകളെ ആക്ഷേപിക്കാനുള്ള ഒരു കാര്യമായി എന്തിനാണ് പറയുന്നത്. കുറച്ചെങ്കിലും ബുദ്ധി ഉപയോഗിക്കൂ. എന്നും പുതിയ പാത്രങ്ങൾ വാങ്ങിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് ഉപയോഗിച്ചാൽ എന്തായാലും കഴുകും. പറയേണ്ട കാര്യമൊന്നുമില്ല, കഷഫ് അലി പറഞ്ഞു. 

പെൺകുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ പല സ്ത്രീകളും ഇതു പോലുള്ള വാക്കുകൾ കേൾക്കാറുണ്ടെന്ന് പറഞ്ഞ് സമാന അനുഭവങ്ങൾ പങ്കുവച്ചു. പോയി പണിയെടുക്ക്, നിലത്ത് നിക്ക് തുടങ്ങിയ ആക്രോശങ്ങൾ കേൾക്കേണ്ടിവരുന്നതിന്റെ നീരസം പലരും പങ്കുവച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com