'നല്ലോല പൈങ്കിളി നാരായണക്കിളി', നീണ്ട വാലിട്ടെഴുതിയ കണ്ണുകളുമായി വധുവും കൂട്ടുകാരികളും; വൈറൽ ബ്രൈഡ് ടു ബി വിഡിയോ

നീണ്ട വാലിട്ടെഴുതിയ കണ്ണുകളുമായി വധുവും കൂട്ടുകാരികളും ചുവടുവെച്ച് വ്യത്യസ്ത  'ബ്രൈഡ് ടു ബി' വിഡിയോ
'ബ്രൈഡ് ടു ബി' വിഡിയോ/ ഇൻസ്റ്റ​ഗ്രാം
'ബ്രൈഡ് ടു ബി' വിഡിയോ/ ഇൻസ്റ്റ​ഗ്രാം

സിനിമയെ വെല്ലുന്ന വെഡ്ഡിങ് ഷൂട്ടുകളുടെ കാലമാണിത്. വ്യത്യസ്തമായ കളർഫുൾ സേവ് ദി ഡേറ്റുകൾ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്ന സമയത്താണ് ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് 'ബ്രൈഡ് ടു ബി' വിഡിയോ വൈറലാകുന്നത്. 'തച്ചോളി ഓതേൻ' എന്ന ചിത്രത്തിലെ 'നല്ലോല പൈങ്കിളി നാരായണക്കിളി' എന്ന ​ഗാനത്തിനാണ് നീണ്ട വാലിട്ടെഴുതിയ കണ്ണുകളുമായി വധുവും കൂട്ടുകാരികളും ചുവടുവെച്ച് വരുന്നത്.

പോയകാലത്തെ വർണ കാഴ്‌ചകളിലേക്ക് കാഴ്‌ചക്കാരെ കൊണ്ടുപോകുന്നതാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോ. തിരുവനന്തപുരം മണക്കാട് സ്വദേശിനി ആര്യയുടെതാണ് ഈ വ്യത്യസ്തമായ ബ്രൈഡ് ടു ബി വിഡിയോ. കല്ലറ സ്വദേശി യദുവിനെയാണ് ആര്യ വിവാഹം കഴിക്കുന്നത്. പ്രൈം ലെൻസ് വെഡ്ഡിങ് ആണ് വിഡിയോയ്‌ക്ക് പിന്നിൽ. 

പതിവു രീതിയിൽ നിന്നും വേറിട്ടു നിൽക്കണമെന്ന തീരുമാനത്തിലാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ആശയവും സംവിധാനവും ആനന്ദ് ആലന്തറ. ഛായാഗ്രാഹണം: അരവിന്ദ് ഉണ്ണി, എഡിറ്റിങ്: വിനോദ് പ്രൈംലെൻസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com