'വല്ലഭന് പുല്ലും ആയുധം'; ഓലമടല്‍ ഗിറ്റാറാക്കി തൊഴിലുറപ്പ് ചേച്ചിമാരുടെ ഓണാഘോഷം- വിഡിയോ 

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വിഡിയോയിലുള്ളത്
തൊഴിലുറപ്പ് സ്ത്രീകളുടെ ഓണാഘോഷം/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
തൊഴിലുറപ്പ് സ്ത്രീകളുടെ ഓണാഘോഷം/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

'ല്ലഭന് പുല്ലും ആയുധം' എന്ന് പറയുന്നതു പോലെ ഓലമടലിനെ ഗിറ്റാറാക്കി ഓണം ആഘോഷിക്കുന്ന തൊഴിലുറപ്പ് ചേച്ചിമാരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ വൈറല്‍ താരങ്ങള്‍. അരുവിക്കര എംഎല്‍എ അഡ്വ. ജീ സ്റ്റീഫന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോ സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വിഡിയോയിലുള്ളത്. മടല്‍ ഗിറ്റാറാക്കി വായിക്കുന്ന ചേച്ചിയുടെ ചുറ്റും പുലിമാസ്‌ക് ധരിച്ച് മറ്റുള്ളവര്‍ നൃത്തം ചെയ്യുന്നുണ്ട്.

'ഇന്നീ തീരം തേടും തിരയുടെ പാട്ടില്‍'... എന്ന ഗാനത്തിന് അനുസരിച്ചാണ് സ്ത്രീ തൊഴിലാളികളുടെ നൃത്തം. സോഷ്യല്‍മീഡിയയില്‍ ഇതിനോടകം ഇവര്‍ക്ക് നിരവധി ഫാന്‍സ് ആയിക്കഴിഞ്ഞു. നിരവധി ആളുകളാണ് സ്ത്രീകളെ പിന്തുണച്ചു വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. 'എജ്ജാതി പൊളി' എന്ന ക്യാപ്ഷനോടെയാണ് സ്റ്റീഫന്‍ എംഎല്‍എ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com