ഫ്രാങ്ക് റൂബിയോയുടെ 'ചീത്തപ്പേര്' മാറി; ബഹിരാകാശ നിലയത്തില്‍ നിന്ന് കാണാതെ പോയ തക്കാളി കണ്ടെത്തി 

370 ദിവസം ബഹിരാകാശ നിലയത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം നിലയത്തില്‍ ചിലവഴിച്ചുവെന്ന റെക്കോര്‍ഡുമായി റൂബിയോ ഭൂമിയില്‍ തിരിച്ചെത്തിയിരുന്നു
ഫ്രാങ്ക് റൂബിയോ /നാസ
ഫ്രാങ്ക് റൂബിയോ /നാസ

ഹിരാകാശ നിലയത്തില്‍ നിന്ന് കാണാതായ പോയ തക്കാളി കണ്ടെത്തിയതോടെ ഫ്രാങ്ക് റൂബിയോയുടെ 'തക്കാളി കള്ളന്‍' എന്ന ചീത്തപ്പേര് മാറിയിരിക്കുകയാണ്. 2023 മാര്‍ച്ചില്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ ഫ്രാങ്ക് റൂബിയോ തന്നെയാണ് നിലയത്തില്‍ തക്കാളിച്ചെടി വളര്‍ത്തിയത്. എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് ബഹിരാകാശത്ത് വളര്‍ന്ന ആദ്യത്തെ തക്കാളി കാണാനില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അന്നു മുതല്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്ന താരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉത്തരം ഫ്രാങ്ക് റൂബിയോയിലേക്ക് എത്തിച്ചത്. 

സംഭവത്തിന് ശേഷം ഫ്രാങ്ക് റൂബിയോ രഹസ്യമായി തക്കാളി കഴിച്ചുവെന്ന ആരോപണങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ഫ്രാങ്ക് ഇവയെല്ലാം നിഷേധിച്ചു. ഒരു സിപ്പ് ലോക്ക് ബാഗിലാണ് താന്‍ തക്കാളി സൂക്ഷിച്ചിരുന്നതെന്നും പിന്നീട് അത് നഷ്ടപ്പെട്ടുവെന്നും ഫ്രാങ്ക് പറഞ്ഞു.  20 മണിക്കൂറോളം അതിന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും എന്നെങ്കിലും അത് കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. 370 ദിവസം ബഹിരാകാശ നിലയത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം നിലയത്തില്‍ ചിലവഴിച്ചുവെന്ന റെക്കോര്‍ഡുമായി റൂബിയോ ഭൂമിയില്‍ തിരിച്ചെത്തിയിരുന്നു.

ഇപ്പോള്‍ ബഹിരാകാശ നിലയത്തിലുള്ള മേജര്‍. ജാസ്മിന്‍ മോഗ്‌ബെലി തങ്ങള്‍ നഷ്ടപ്പെട്ട തക്കാളി കണ്ടെത്തിയതായി വെളിപ്പെടുത്തിയതോടെയാണ് ഏറെ നാളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് അവസാനമായത്. ബുധനാഴ്ച നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ നിലയത്തില്‍ നിന്നുള്ള അഭിമുഖത്തിലാണ് ജാസ്മിന്‍ മോഗ്‌ബെലി തക്കാളി കണ്ടെത്തിയതായി അറിയിച്ചത്. 

ബഹിരാകാശത്തെ ഭാരമില്ലാത്ത സാഹചര്യത്തില്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കിലോ കെട്ടിവെച്ചില്ലെങ്കിലോ ആ പറന്ന് നടക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തക്കാളി എവിടെയെങ്കിലും മറഞ്ഞ് കിടന്നകാമെന്നും തിരിച്ചറിയാത്ത വിധം ണങ്ങിപ്പോയിരിക്കാമെന്നുമാണ് വിലയിരുത്തല്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com