'തലയില്‍ ആള്‍താമസമില്ലേ?', കൂറ്റന്‍ പെരുമ്പാമ്പിനൊപ്പം ഉറങ്ങുന്ന പെണ്‍കുട്ടി- വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
പാമ്പിനൊപ്പം ഉറങ്ങുന്ന പെൺകുട്ടിയുടെ ദൃശ്യം
പാമ്പിനൊപ്പം ഉറങ്ങുന്ന പെൺകുട്ടിയുടെ ദൃശ്യം

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കൂറ്റന്‍ പെരുമ്പാമ്പിനൊപ്പം ഉറങ്ങുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

ഇന്‍സ്റ്റയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പിനൊപ്പം ഉറക്കത്തില്‍ നിന്ന് പെണ്‍കുട്ടി എഴുന്നേല്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പെണ്‍കുട്ടിയുടെ ദേഹത്ത് ഇഴയുന്ന നിലയിലാണ് പാമ്പ്. തുടര്‍ന്ന് പിടികൂടി വളര്‍ത്തുമൃഗത്തെ പോലെ കുട്ടി പാമ്പിനെ ഓമനിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. യാതൊരുവിധ പേടിയുമില്ലാതെയാണ് കുട്ടി പാമ്പിനരികില്‍ കിടക്കുന്നത്.

ദൃശ്യം കണ്ട് സോഷ്യല്‍മീഡിയ ഞെട്ടിയിരിക്കുകയാണ്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. പാമ്പുമായി കളിക്കുന്നത് അപകടകരമാണ് എന്ന തരത്തിലാണ് കമന്റുകള്‍. മാതാപിതാക്കളുടെ പരാജയമാണ് എന്ന തരത്തിലാണ് മറ്റു ചില പ്രതികരണങ്ങള്‍. കുട്ടിയുടെ കഴുത്തില്‍ പാമ്പ്് ചുറ്റിവരിഞ്ഞാലുള്ള പ്രത്യാഘാതങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന തരത്തില്‍ ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com