ലോകത്തിലെ ഏറ്റവും വലിയ വാഴ!; 50 അടി ഉയരം, ഒറ്റക്കുലയിൽ 300 പഴങ്ങൾ; ‘മുസ ഇൻഗെൻസ്’ കണ്ടിട്ടുണ്ടോ? 

പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിൽ വളരുന്നതാണ് മുസ ഇൻഗെൻസ്
ലോകത്തിലെ ഏറ്റവും വലിയ വാഴ മുസ ഇൻഗെൻസിന്റെ ചിത്രം/ ട്വിറ്റർ
ലോകത്തിലെ ഏറ്റവും വലിയ വാഴ മുസ ഇൻഗെൻസിന്റെ ചിത്രം/ ട്വിറ്റർ


ലോകത്തിലെ ഏറ്റവും വലിയ വാഴ ഏതാണെന്നറിയാമോ? അഞ്ച് നില കെട്ടിടത്തിന്റെ വലുപ്പം കൈവരിക്കാൻ പ്രാപ്തിയുള്ള 'മുസ ഇൻഗെൻസ്' എന്ന വാഴയാണത്. 'ഹൈലാൻഡ് ബനാന ട്രീ' എന്നും ഇത് അറിയപ്പെടും. പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ് ഇത് വളരുന്നത്. 

50 അടിയോളം പൊക്കത്തിൽ മുസ ഇൻഗെൻസ് വളരുമെന്നാണ് കാർഷിക ശാസ്ത്രജ്ഞർ പറയുന്നത്. ലോകത്തിലെ ഏറ്റവു വലിയ സസ്യമെന്ന ഖ്യാതിയും ഇതിനുണ്ട്. ഏകദേശം 12 ഇഞ്ചോളം നീളമുള്ള 300ഓളം പഴങ്ങൾ ഈ വാഴകളുടെ ഒറ്റക്കുലയിൽ ഉണ്ടാകും. തൊലിപൊളിക്കുമ്പോൾ ഏത്തപ്പഴം പോലെ മഞ്ഞ നിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ചെറിയ പുളിയോടുകൂടിയ മധുരമാണ് മുസ ഇൻഗെൻസയുടെ രുചി. ചില അസുഖങ്ങൾക്കുള്ള മരുന്നായും പാപ്പുവ ന്യൂഗിനിയിലെ ആളുകൾ ഇത് ഉപയോഗിക്കാറുണ്ട്. വാഴത്തണ്ടും മര്‌റും കരകൗശല വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്.

വളരെ പഴക്കമേറിയ ഈ വാഴയിനം ശിലായുഗ കാലം മുതൽ ഭൂമിയിലുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. 1989ൽ ഗവേഷകനായ ജെഫ് ഡാനിയേൽസാണ് ഈ വാഴ കണ്ടെത്തിയത്. പാപ്പുവ ന്യൂഗിനിയിൽ കടൽനിരപ്പിൽ നിന്ന് 1000 മുതൽ 2000 മീറ്റർ ഉയരത്തിലുള്ള ആഫ്രക് പർവത പ്രദേശത്താണ് ഇതു വളരുന്നത്. മഴക്കാടുകളിൽ വളരുന്നതിനാൽ അതേ പരിതസ്ഥിതിയാണ്  മുസ ഇൻഗെൻസയുടെ വളർച്ചയ്ക്ക് ഏറെ അനുയോജ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com