കാരമൽ പോപ്കോൺ ഉണ്ടാക്കുന്ന പാത്രത്തിൽ ഒരു പുഴുങ്ങിയ മുട്ട! കൺഫ്യൂഷനായല്ലോ, വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2023 01:59 PM |
Last Updated: 07th February 2023 01:59 PM | A+A A- |

വീഡിയോ സ്‌ക്രീന്‍ഷോട്ട്
പാചകപരീക്ഷണ വിഡിയോകൾ ഇപ്പോൾ ഒരു ട്രെൻഡ് തന്നെയാണ്. ഇന്റർനെറ്റ് തുറന്നാൽ ഏറ്റവുമധികം കാണാൻ കഴിയുന്നതും പാചകത്തിലെ പുത്തൻ വെറൈറ്റികളാണ്. മസാലദോശ ഐസ്‌ക്രീം മുതൽ ഗുലാബ് ജാമുൻ ബർഗർ വരെ അത്ഭുതപ്പെട്ടുത്തിയ പരീക്ഷണങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. ഇപ്പോഴിതാ കാരമൽ പോപ്കോൺ ഉണ്ടാക്കുന്ന ഒരു വിഡിയോയാണ് വൈറലായിരിക്കുന്നത്.
കാരമൽ പോപ്‌കോൺ എന്ന് കേൾക്കുമ്പോൾ വിചിത്രമായി ഒന്നും തോന്നാനില്ല എന്നാൽ ഇത് തയ്യാറാക്കുമ്പോൾ പാത്രത്തിലേക്ക് ഒരു പുഴുങ്ങിയ മുട്ട ഇട്ടതാണ് സംഗതി ചർച്ചയാക്കിയത്. പാൻ ചൂടാക്കി അതിലേക്ക് നേരെ ഒരു പുഴുങ്ങിയ മുട്ട വയ്ക്കുകയായിരുന്നു ഇതിലേക്ക് ബട്ടറും പിന്നാലെ കാരമൽ മിഠായിയും ചേർന്നു. നന്നായി അലുത്തതിന് ശേഷം പോപ്‌കോണും ഇട്ടു. മൂടിവച്ച് പോപ്‌കോൺ തയ്യാറാക്കികഴിഞ്ഞപ്പോൾ പാനിൽ വച്ച മുട്ട എടുത്തുമാറ്റുന്നതും കാണാം. എന്തിനാണ് ഈ മുട്ട വച്ചത് എന്നതാണ് വിഡിയോ കണ്ടവരെ ആശയക്കുഴപ്പത്തിലാക്കിയത്.
ചിലർ ഇത് വൈറലാകാനുള്ള ട്രിക്കാണെന്ന് പറഞ്ഞപ്പോൾ മറ്റുചിലർ ഈ റെസിപ്പിയിൽ എന്തായിരിക്കും മുട്ടയുടെ റോൾ എന്ന് അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഇതിന്റെ കാരണം വിശദീകരിച്ച് ഒരാൾ രംഗത്തെത്തി, 'പുഴുങ്ങിയ മുട്ട പാത്രത്തിലെ അധിക ചൂട് വലിച്ചെടുക്കും. പാത്രത്തിലെ താപനില ബാലൻസ് ചെയ്യാനാണ് ഇവിടെ മുട്ട ഉപയോഗിച്ചിരിക്കുന്നത്', അയാൾ കുറിച്ചു.
What the hell was the egg for pic.twitter.com/8wtG71B3U9
— Lance (@BornAKang) February 4, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ