സുഹൃത്തുക്കളുമായി എന്നും സംസാരിക്കണം; മൂഡ്സ്വിങ്സ് കുറയ്ക്കാം 

സുഹൃത്തുക്കളോട് സംസാരിക്കുന്നത് സമ്മർദം കുറയ്ക്കാനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ​ഗവേഷകർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂഡ്സ്വിങ്സ് ഇപ്പോൾ സാധാരണമാണ്. തിരക്കുപിടിച്ച ജീവിതരീതിയും ഹോർമോൺ അസന്തുലിതാവസ്ഥകളുമാണ് ഇതിന് പ്രധാനകാരണങ്ങൾ. നല്ല സൗഹൃ​ദങ്ങൾ ഇത്തരം മാനസികാവസ്ഥകളിൽ ​ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ദിവസത്തിൽ ഒരിക്കലെങ്കിലും സുഹൃത്തുക്കളോട് സംസാരിക്കുന്നത് സമ്മർദം കുറയ്ക്കാനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. 

സുഹൃത്തുക്കളെ കേൾക്കുന്നതും അവരോട് കരുതൽ കാണിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതുമൊക്കെ ആളുകളിൽ സന്തോഷം നിറയ്ക്കുമെന്നും മനസ്സിന്റെ ഈ ചാഞ്ചാട്ടം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നുമാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ലോക്ക്ഡൗൺ സമയത്തും അതിനു മുമ്പും ശേഷവും ആണ് പ‌ഠനം നടത്തിയത്. സുഹൃത്തുക്കളുമായി അർഥവത്തായ ആശയവിനിമയം നടത്തുക, തമാശ പറയുക, കരുതൽ പ്രകടിപ്പിക്കുക, അവരെ കേൾക്കുക, അവരുടെ വാക്കുകൾക്കും പ്രാധാന്യം നൽകുക, പ്രശംസിക്കുക തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിൽ പങ്കെടുത്തവരോട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്. ഒരു ദിവസം ഇതിൽ ഏതെങ്കിലും തരത്തിൽ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തണം എന്നായിരുന്നു നിർദേശം. 

കാൻസാസ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനം നടത്തിയത്. സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ ഏതുരീതിയാണ് സ്വീകരിച്ചത് എന്നതിനേക്കാൾ ഉപരിയായി അവർക്കൊപ്പം സമയം ചെലവിടുക എന്നതാണ് പ്രധാനമെന്ന് ​ഗവേഷകർ പറഞ്ഞു. സുഹൃത്തുക്കളുമായി നേരിട്ടുള്ള ആശയവിനിമയമാണ് ഏറ്റവും അനുയോജ്യമായി ​ഗവേഷകർ പറയുന്ന‌ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com