നന്ദി പ്രകടിപ്പിക്കാറുണ്ടോ? നിസാരമെന്ന് തോന്നും, പക്ഷെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുമെന്ന് വിദ​ഗ്ധർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2023 12:32 PM  |  

Last Updated: 02nd January 2023 12:32 PM  |   A+A-   |  

hug

പ്രതീകാത്മക ചിത്രം

 

ന്ദി പ്രകടിപ്പിക്കുന്ന ബന്ധങ്ങളുടെ വളർച്ചയ്ക്ക് ഉപകരിക്കുമെന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ട്? സന്തോഷകരവും ആരോഗ്യകരവുമായ ബന്ധങ്ങൾക്ക് അടിത്തറയാകാൻ നന്ദിയും വളരെ നിസാരമെന്ന് നമ്മൾ കരുതുന്ന ചെറിയ സ്നേഹപ്രകടനങ്ങളുമെല്ലാം ഉപകരിക്കും. അതുകൊണ്ടുതന്നെ ഒരു ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് കൃതജ്ഞത രേഖപ്പെടുത്തൽ. 

പങ്കാളിയോട് നന്ദി പറയുന്നതും അഭിനന്ദിക്കുന്നതുമെല്ലാം എല്ലാത്തിനുമുള്ള പ്രതിവിധിയല്ലെങ്കിലും ഇങ്ങനെ ചെയ്യുന്നത് ബന്ധങ്ങൾക്ക് നല്ല മരുന്നായിരിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കൂടുതൽ വഴക്കമുള്ളവരാക്കിമാറ്റാൻ ഇത്തരം ചെറിയകാര്യങ്ങൾ നമ്മളെ സഹായിക്കും‌. വലിയൊരു വഴക്കും പൊട്ടിത്തെറിയും കഴിഞ്ഞാൽ പോലും തുടർന്നുള്ള നിമിഷങ്ങളിൽ പരസ്പര സാന്നിധ്യവും വ്യക്തിത്വവും ബഹുമാനിക്കുന്നതിലൂടെ തമ്മിൽ ശരിയായ പരസ്പരധാരണ വളർത്തിയെടുക്കാം. 

എങ്ങനെയാണ് നന്ദി പ്രകടനം ബന്ധങ്ങളുടെ വളർച്ചയെ സഹായിക്കുന്നത്?

►ചെറിയൊരു നന്ദിപ്രകടനം പങ്കാളിയോടുള്ള അഘാതമായ കരുതലും ശ്രദ്ധയും വ്യക്തമാക്കുന്ന ആശയവിനിമയം സാധ്യമാക്കും. പരസ്പരം മികച്ചവരായി തോന്നാനും ഈ ചെറിയ കാര്യം നിങ്ങളെ സഹായിക്കും. 

►പങ്കാളികളിരുവരുടെയും പോസിറ്റീവ് ഗുണങ്ങൾ വിലമതിക്കേണ്ടവയും ബഹുമാനിക്കപ്പെടേണ്ടതും ആഘോഷിക്കേണ്ടതുമാണെന്ന കാര്യത്തിൽ സംശയമില്ല. കൃതജ്ഞത പ്രകടിപ്പിക്കുന്നത് ഇതിന് സഹായിക്കും. 

►പങ്കാളികളുടെ കഴിവ് അം​ഗീകരിക്കുമ്പോൾ നമ്മുടെ മികവിനെ അംഗീകരിക്കാൻ അവരെ പ്രാപ്തരാക്കാനും ഇതുവഴി സാധിക്കും. നല്ല വ്യക്തികളാകുവാൻ സഹായിക്കുന്നതാണ് ഇത്. 

►സുരക്ഷിതത്വബോധത്തിന്റെ ഊഷ്മളതയും കൃതജ്ഞതയിലുണ്ട്. ആരോഗ്യകരമായ ബന്ധത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. 

►ജീവിതത്തിൽ ദയയും സഹനുഭൂതിയും ഉള്ളവരാകാൻ കൃതജ്ഞത പ്രകടിപ്പിക്കുന്നത് സഹായിക്കും. 

ഈ വാർത്ത കൂടി വായിക്കൂ

എഡിറ്റ് ചെയ്യാവുന്ന ഒരു ലോകം!, 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ'പ്പോലെ വീട്ടിലൊരു കൂട്ട്; 2023ല്‍ ലോകം വന്‍ മാറ്റങ്ങളിലേക്കോ?  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ