ഗോതമ്പ് കിലോയ്ക്ക് വില ഒരു രൂപ 60 പൈസ!; ബില്‍ കണ്ട് ഞെട്ടി, 1987ലെ കഥ 

1987ലെ ഒരു ബില്ലിന്റെ ചിത്രമാണ് ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. കിലോയ്ക്ക് വെറും ഒരു രൂപ 60 പൈസയാണ് അന്ന് ഗോതമ്പിന്റെ വില
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

1987ലെ ഒരു ബില്ലിന്റെ ചിത്രമാണ് ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. എഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ച ബില്ലില്‍ ഗോതമ്പിന്റെ വില രേഖപ്പെടുത്തിയിരിക്കുന്നതാണ് കൗതുകമുണര്‍ത്തിയത്. കിലോയ്ക്ക് വെറും ഒരു രൂപ 60 പൈസയാണ് അന്ന് ഗോതമ്പിന്റെ വില. 

കര്‍ഷകര്‍ കാര്‍ഷികോത്പന്നങ്ങള്‍ വിപണിയില്‍ വിറ്റതിന്റെ രസീതാണ് ജെ ഫോം. തന്റെ മുത്തച്ഛന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിറ്റ ഉല്‍പ്പന്നത്തിന്റെ ജെ ഫോമാണ് പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ചിരിക്കുന്നത്. 'ഗോതമ്പ് കിലോയ്ക്ക് 1.60 രൂപയായിരുന്ന കാലം. എന്റെ മുത്തച്ഛന്‍ 1987-ല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് വിറ്റ ഗോതമ്പ്', എന്ന് കുറിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. തന്റെ മുത്തച്ഛന് എല്ലാക്കാര്യങ്ങളുടെയും റെക്കോര്‍ഡ് സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നെന്നും കഴിഞ്ഞ 40 വര്‍ഷത്തിലെ എല്ലാ ജെ ഫോമുകളും അദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും പര്‍വീണ്‍ പറഞ്ഞു. 

ട്വിറ്റിന് നിരവധി ആളുകളാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ഇക്കുട്ടത്തില്‍ ചിലര്‍ ജെ ഫോമിനെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടാണ്ട്. മറ്റുചിലരാകട്ടെ കണക്കുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. '1987ല്‍ സ്വര്‍ണ്ണത്തിന്റെ വില 2,570 രൂപയായിരുന്നു, അതിനാല്‍ ഇന്നത്തെ പണപ്പെരുപ്പം അഥവാ സ്വര്‍ണ്ണനിരക്ക് അനുസരിച്ച് ഗോതമ്പിന് 20 മടങ്ങ് വില കൂടും', ഒരാള്‍ കുറിച്ചു. മറ്റുചലരാകട്ടെ പഴയ ആളുകളുടെ ശീലങ്ങളെക്കുറിച്ചാണ് പങ്കുവച്ചത്. ഒരു രൂപയ്ക്ക് പോലും കണക്കുസൂക്ഷിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ റെക്കോര്‍ഡുള്ളവരാണ് അവരെന്നാണ് ഇക്കുട്ടര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com